Latest NewsIndiaNewsInternational

യു.എ.ഇ.യില്‍ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ ഈ ദിവസങ്ങളിൽ

ഏപ്രില്‍ 13 നാണ് യു.എ.ഇയില്‍ റമദാന്‍ ആരംഭിച്ചത്.

അബുദാബി: യു.എ.ഇയില്‍ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. യു.എ.ഇ ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാരുടെ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങളാണ് പ്രഖ്യാപിച്ചത്. ഏപ്രില്‍ 13 നാണ് യു.എ.ഇയില്‍ റമദാന്‍ ആരംഭിച്ചത്.

റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയായിരിക്കും സര്‍ക്കാര്‍ മേഖലയിലെ അവധി. റമദാനില്‍ 29 ദിവസം മാത്രമായിരിക്കുമെങ്കില്‍ മേയ് 11 ചൊവ്വാഴ്ച മുതല്‍ മേയ് 14 വെള്ളിയാഴ്ച വരെ നാല് ദിവസത്തെ അവധി ലഭിക്കും.

റമദാനില്‍ 30 ദിവസം ഉണ്ടാകുമെങ്കില്‍ മേയ് 11 ചൊവ്വാഴ്ച മുതല്‍ മേയ് 15 ശനിയാഴ്ച വരെയും അവധി ലഭിക്കും. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.

shortlink

Post Your Comments


Back to top button