തിരുവനന്തപുരം: കേരളത്തിന് ലഭിച്ച വാക്‌സിനില്‍ ഒരു തുള്ളിപോലും പാഴാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെയ്‌സ്റ്റേജ് വരുത്താതിനാല്‍ ഒരു ഡോസ് അധികം ലഭിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിദിന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
‘കേന്ദ്ര സര്‍ക്കാരില്‍ നിന്നും നമുക്ക് ലഭിച്ചത് 73,38,860 ഡോസുകളാണ്. എന്നാല്‍ നമ്മള്‍ ഉപയോഗിച്ചത് 74,26,164 ഡോസുകളാണ്. ഓരോ വാക്‌സിന്‍ വൈലിനകത്തും പത്ത് ഡോസ് കൂടാതെ വെയ്‌സ്‌റ്റേജ് ഫാക്റ്റര്‍ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാല്‍ ഈ അധിക ഡോസ് കൂടെ നമുക്ക് നല്‍കാന്‍ സാധിച്ചു. അതുകൊണ്ടു മാത്രം 3,15,580 ഡോസ് വാക്‌സിന്‍ കൂടെ നമ്മുടെ പക്കല്‍ ഇനിയും ബാക്കിയുണ്ട്’. മുഖ്യമന്ത്രി പറഞ്ഞു.
വാക്‌സിന്‍ പാഴാക്കാത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ തന്നതില്‍ കൂടുതല്‍ വാക്‌സിന്‍ ഇതിനോടകം നല്‍കിക്കഴിഞ്ഞു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ അതീവ ശ്രദ്ധയോടെ വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിച്ചത് ആരോഗ്യപ്രവര്‍ത്തകരുടെ, പ്രത്യേകിച്ച് നഴ്‌സുമാരുടെ മിടുക്കു കൊണ്ടാണ്. ആരോഗ്യപ്രവര്‍ത്തകരെ ഇക്കാര്യത്തില്‍ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നുവെന്നും അഭിമാനാര്‍ഹമായ വിധത്തിലാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ അവര്‍ പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments