KeralaLatest NewsNews

നിയന്ത്രണങ്ങളുടെ ലംഘനം; മാസ്‌ക് ധരിക്കാത്ത 17,730 പേര്‍ക്കെതിരെ നടപടി

ഇന്ന് 4436 പേര്‍ക്കെതിരെയാണ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തത്

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോള്‍ നിയന്ത്രണങ്ങളുടെ ലംഘനവും തുടരുന്നു. സംസ്ഥാനത്തൊട്ടാകെ ഇന്ന് 4436 പേര്‍ക്കെതിരെയാണ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 17,730 പേര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്.

Also Read: ‘പടർന്നത് കോവിഡല്ല’, മൃഗശാലയിലെ സിംഹങ്ങളിൽ കോവിഡ് പടർന്നു എന്ന റിപ്പോർട്ടുകൾക്കെതിരെ കേന്ദ്ര വനംവകുപ്പ്.

സംസ്ഥാനത്ത് ഇന്ന് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 973 പേരാണ് അറസ്റ്റിലായത്. 103 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റൈന്‍ ലംഘിച്ചതിന് 21 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി 1176, 79, 16
തിരുവനന്തപുരം റൂറല്‍ 25, 13, 0
കൊല്ലം സിറ്റി 2008, 114, 4
കൊല്ലം റൂറല്‍ 286, 31, 0
പത്തനംതിട്ട 104, 103, 0
ആലപ്പുഴ 25, 13, 0
കോട്ടയം 191, 195, 24
ഇടുക്കി 71, 22, 0
എറണാകുളം സിറ്റി 80, 48, 0
എറണാകുളം റൂറല്‍ 162, 40, 5
തൃശൂര്‍ സിറ്റി 98, 106, 19
തൃശൂര്‍ റൂറല്‍ 11, 15, 1
പാലക്കാട് 16, 24, 2
മലപ്പുറം 4, 0, 3
കോഴിക്കോട് സിറ്റി 34, 34, 18
കോഴിക്കോട് റൂറല്‍ 54, 67, 8
വയനാട് 23, 0, 2
കണ്ണൂര്‍ സിറ്റി 46, 46, 0
കണ്ണൂര്‍ റൂറല്‍ 11, 11, 0
കാസര്‍ഗോഡ് 11, 12, 1

shortlink

Related Articles

Post Your Comments

Related Articles


Back to top button