ഹൈദരാബാദ് മൃഗശാലയിലെ സിംഹങ്ങളിൽ കോവിഡ് പടർന്നു എന്ന വാർത്തകൾക്കെതിരെ കേന്ദ്ര വനംവകുപ്പ്. മൃഗശാലയിലെ എട്ട് ഏഷ്യാറ്റിക് സിംഹങ്ങൾക്ക് ‘സാർസ്-കോവ്2’ എന്ന വൈറസ് ബാധയാണ് സ്ഥിരീകരിച്ചതെന്നും, മനുഷ്യരെ വൈറസ് ബാധിക്കില്ലെന്നും വനംവകുപ്പ് വ്യക്തമാക്കി.
വൈറസ് ബാധിതരായ സിംഹങ്ങളെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണെന്നും, ഇവർക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും അധികൃതർ പറഞ്ഞു.
‘ശ്വാസോഛ്വാസത്തിനു ബുദ്ധിമുട്ടുണ്ടായ എട്ട് ഏഷ്യാറ്റിക് സിംഹങ്ങളുടെ സാമ്പിളെടുത്ത് പരിശോധിച്ചു. വിശദമായ പരിശോധനകൾക്കൊടുവിൽ ഇവർക്ക് സാർസ്-കോവ്2 എന്ന വൈറസ് ബാധിച്ചിരിക്കുകയാണെന്ന് കണ്ടെത്തി. വൈറസ് മനുഷ്യരിലേക്ക് പടരില്ലെന്ന് മുൻകാലങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ആശങ്കകൾ ഉണ്ടാകാതിരിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണം’. വനംവകുപ്പ് വാർത്താകുറിപ്പിൽ വ്യക്തമാക്കി.
Post Your Comments