കോവിഡ് രോഗത്തില്‍ നിന്നു മുക്തി നേടിയ ശേഷവും ചില ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടാന്‍ സാദ്ധ്യതയുണ്ട്. രോഗ മുക്തിക്ക് ശേഷവും എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അതിനെ ഗൗരവമായി എടുക്കണം. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളാണ് കോവിഡ് മൂലം കൂടുതല്‍ ഉണ്ടാവുക.
Read Also : കേരളത്തിന് 4.75 ലക്ഷം ഡോസ് വാക്സിന് കൂടി എത്തിച്ച് നൽകി കേന്ദ്രസർക്കാർ
ഹൃദയസംബന്ധമായ അസ്വസ്ഥതകള്‍ പ്രത്യേകം നിരീക്ഷിക്കണം. കോവിഡില്‍ നിന്ന് മുക്തി നേടിയ ശേഷം നെഞ്ചുവേദന തോന്നുകയോ മറ്റ് എന്തെങ്കിലും അസ്വസ്ഥത ഉണ്ടാകുകയോ ചെയ്താല്‍ വൈദ്യസഹായം തേടേണ്ടതാണ്.
കോവിഡ് 19 ശരീരത്തില്‍ ഓക്‌സിജന്റെ അളവ് ക്രമാതീതമായി കുറയ്ക്കുന്നു. ഓക്‌സിജന്‍ ലെവല്‍ കുറയുന്നത് ഹൃദയത്തിനു സമ്മര്‍ദ്ദമുണ്ടാക്കും. ഹൃദയപേശികളെ ദുര്‍ബലമാക്കും. ഹൃദയസ്തംഭനത്തിലേക്ക് വരെ ഇത് നയിച്ചേക്കാം.
നെഞ്ചില്‍ അസ്വസ്ഥത തോന്നുക, കൈകള്‍ ഉയര്‍ത്തുമ്പോഴും താഴ്ത്തുമ്പോഴും വേദന, അകാരണമായി ശരീരം വിയര്‍ക്കുക, ക്രമം തെറ്റിയുള്ള ഹൃദയമിടിപ്പ്, ശാരീരികമായി ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ ഒന്നും ചെയ്യാതെ തന്നെ നല്ല ക്ഷീണം തോന്നുക, എപ്പോഴും ഉറങ്ങാന്‍ തോന്നുക തുടങ്ങിയ ലക്ഷണങ്ങള്‍ കോവിഡ് നെഗറ്റീവ് ആയ ശേഷവും നിങ്ങളില്‍ പ്രകടമാണെങ്കില്‍ ഉടനെ മെഡിക്കല്‍ ചെക്കപ്പിനു വിധേയമാകണം.
Post Your Comments