Latest NewsNewsIndia

സിപിഎം ഓഫീസുകള്‍ക്ക് തീയിട്ട് വ്യാപക അക്രമം : ബംഗാളില്‍ നടക്കുന്നത് തൃണമൂല്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ബംഗാളില്‍ വ്യാപക അക്രമം അഴിച്ചുവിട്ടത് തൃണമൂലുകാരാണെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തൃണമൂല്‍ ഗുണ്ടകള്‍ സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ തല്ലിത്തകര്‍ത്തതിനെതിരെയും പാര്‍ട്ടി ഓഫീസുകള്‍ കത്തിച്ചതിനെതിരെയുമാണ് അദ്ദേഹം പരസ്യപ്രതികരണവുമായി അദ്ദേഹം രംഗത്ത് എത്തിയത്. രണ്ടു ദിവസമായി ബംഗാളില്‍ തുടരുന്ന അക്രമങ്ങള്‍ തൃണമൂലിന്റെ വിജയാഹ്ലാദമോയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററില്‍ ചോദിച്ചു. ഇത് അപലനീയമാണ്. ഇതിനെ ചെറുക്കും . പലയിടങ്ങളിലും സിപിഎമ്മുകാര്‍ക്കു നേരെയും തൃണമൂല്‍ അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് യെച്ചൂരിയുടെ ചോദ്യം.

Read Also : പെ​ട്രോ​ള്‍ ഒ​ഴി​ച്ച്‌ എ.​ടി.​എ​മ്മി​ന്​ തീ​കൊ​ളു​ത്തി​യ സം​ഭ​വ​ത്തി​ല്‍ യുവാവ് അറസ്റ്റിൽ ‍

ബംഗാളില്‍ കലാപമാണ് നടക്കുന്നത്. പാര്‍ട്ടി ഓഫീസുകളില്‍ നിന്ന് നേതാക്കന്‍മാരെ അടിച്ചിറക്കി തീയിടുകയാണ്. പ്രവര്‍ത്തകര്‍ക്ക് വീടുകളില്‍ പോലും താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ബംഗാളിലെ സി.പി.എം നേതാക്കന്‍മാര്‍ പറയുന്നു. പോലീസ് പോലും തൃണമൂല്‍ ഗുണ്ടകള്‍ക്കൊപ്പമാണെന്ന് ഇവര്‍ ആരോപിക്കുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button