കൊച്ചി: കോവിഡ് പരിശോധനാ നിരക്ക് കുറച്ച സംസ്ഥാന സർക്കാർ നടപടിയ്ക്കെതിരെ സ്വകാര്യ ലാബുകൾ ഹൈക്കോടതിയെ സമീപിച്ചു. ആർ.ടി.പി.സി.ആർ പരിശോധന നിരക്ക് 1700 രൂപയിൽനിന്നും 500 രൂപയായി കുറച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
നിരക്ക് കുറച്ച നടപടി റദ്ദാക്കുകയോ, സർക്കാരിൽനിന്നും ലാബുകൾക്ക് സബ്സിഡി നൽകി നഷ്ടം നികത്തുകയോചെയ്യണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. ഹർജിക്കാർ ആവശ്യം ഉന്നയിക്കുന്നു. നിരക്ക് കുറയ്ക്കുന്നത് കോവിഡ് പരിശോധനകളുടെ ഗുണനിലവാരം തകർക്കുമെന്നും, ലാബുകളിലെ പരിശോധനകളുടെ നിരക്കുകൾ നിശ്ചയിക്കാൻ സർക്കാരിന് അധികാരമില്ലെന്നുമാണ് ലാബ് ഉടമകൾ പരാതിയിൽ പറയുന്നത്.
സർക്കാർ നിശ്ചയിച്ച തുകയ്ക്ക് കോവിഡ് പരിശോധന നടത്താത്ത ലാബുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് സ്വകാര്യ ലാബ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.
Post Your Comments