ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി ഫൈസർ. കോവിഡ് വൈറസ് വ്യാപനത്തെ നേരിടാൻ 70 മില്യൺ ഡോളറിന്റെ (510 കോടി രൂപയുടെ) മരുന്നുകൾ ഫൈസർ ഇന്ത്യയ്ക്ക് നൽകും. ഫൈസർ ചെയർമാനും സി.ഇ.ഒയുമായ ആൽബർട്ട് ബുർലയാണ് ഇക്കാര്യം അറിയിച്ചത്.
Read Also: പിണറായി മന്ത്രിസഭയിൽ ആരൊക്കെ? യുവനേതാക്കളില്‍ മുഹമ്മദ് റിയാസും സ്പീക്കര്‍ സ്ഥാനത്തേക്ക് ജലീല്‍?
അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ വിതരണ കേന്ദ്രങ്ങളിൽ നിന്നായിരിക്കും മരുന്നുകൾ എത്തിക്കുക.. മരുന്നുകൾ ആവശ്യമുള്ള സ്ഥലത്ത് എത്തിക്കുന്നതിനായി സർക്കാരുമായും സന്നദ്ധ സംഘടനകളുമായും ചേർന്ന് പ്രവർത്തിക്കുമെന്നാണ് ആൽബർട്ട് ബുർല വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്തുടനീളമുള്ള സർക്കാർ ആശുപത്രികളിലെ ഓരോ കോവിഡ് രോഗിക്കും ആവശ്യമായ മരുന്നുകൾ സൗജന്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് മരുന്നുകൾ സംഭാവന ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കോവിഡ് വ്യാപനത്തിൽ ആശങ്കാകുലരാണ്. കോവിഡ് എന്ന മഹാമാരിക്കെകതിരെയുള്ള പോരാട്ടത്തിൽ പങ്കാളിയാകാൻ പ്രതിജ്ഞാബദ്ധരാണെന്നും ആൽബർട്ട് ബുർല കൂട്ടിച്ചേർത്തു.
Post Your Comments