ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കൂടുതല്‍ സംസ്ഥാനങ്ങള്‍ കര്‍ശന ലോക്ക്ഡൗണിലേക്ക്. ഒഡീഷയില്‍ ബുധനാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കും ഹരിയാനയില്‍ ഇന്നുമുതല്‍ ഒരാഴ്ചത്തേക്കും സമ്പൂർണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയിലും തുടര്‍ച്ചയായ രണ്ടാം തവണയും ഒരാഴ്ചത്തേക്കുകൂടി ലോക്ക്ഡൗണ്‍ നീട്ടി.
Read Also : കോവിഡ് വ്യാപനം : ഏഴ് രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി ഇസ്രയേല്‍
കര്‍ണാടകയില്‍ ഇന്നുമുതല്‍ 14 ദിവസത്തേക്കു കര്‍ഫ്യൂ പ്രഖ്യാപിച്ചു.ഗോവയില്‍ ഇന്നുമുതല്‍ പത്താം തീയതി വരെ ലോക്ക്ഡൗണിനു സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജമ്മു കാഷ്മീരില്‍ എല്ലാ സ്കൂള്‍, കോളജ്, യൂണിവേഴ്സിറ്റികളും സാങ്കേതിക, നൈപുണ്യ വികസന ഇന്‍സ്റ്റിറ്റ്യൂട്ടുകളും അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാസം 31 വരെ അടച്ചിടും.
അതേ സമയം ഇന്ത്യയിലെ സജീവ കോവിഡ് രോഗികളുടെ എണ്ണം 32 ലക്ഷം കടന്നു.
Post Your Comments