തിരുവനന്തപുരം: കുടുംബത്തിനെതിരെ നടത്തിയ സൈബർ ആക്രമണത്തിന് തക്ക മറുപടി നൽകി തിരുവനന്തപുരം സെൻട്രലിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന കൃഷ്ണകുമാറിന്റെ മകൾ ദിയ. അച്ഛനെ പരിഹസിച്ചയാൾക്കാണ് ദിയ കൃത്യമായ മറുപടി നൽകിയത്. അച്ഛൻ സുഖമായിരിക്കുന്നല്ലോ അല്ലേ എന്ന് ദിയയുടെ സോഷ്യൽ മീഡിയ പേജിലെത്തിയ ചോദ്യത്തിനായിരുന്നു മറുപടി.
ഒരു തെരഞ്ഞെടുപ്പ് ആളുകളെ കൊല്ലുകയില്ല. പക്ഷെ കോവിഡിന് അതിന് കഴിയും. വീട്ടിൽ സുരക്ഷിതമായി തുടരുക എന്നാണ് ദിയ മറുപടി നൽകിയത്. ദിയയുടെ മറുപടിയ്ക്ക് പിന്നാലെ നിരവധി പേരാണ് കൃഷ്ണ കുമാറിനും കുടുംബത്തിനും പിന്തുണ നൽകി രംഗത്തെത്തിയിരിക്കുന്നത്.
Read Also: തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉണ്ടായത് കനത്ത പരാജയം; ബിജെപിയ്ക്ക് വോട്ട് കുറഞ്ഞെന്നും മുഖ്യമന്ത്രി
Post Your Comments