Latest NewsKeralaNews

തിരുവനന്തപുരത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ജില്ലാ ഭരണകൂടം

തിരുവനന്തപുരം: തിരുവനന്തപുരത്ത് 2,450 പേർക്കൂ കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,956 പേർ ജില്ലയിൽ ഇന്ന് രോഗമുക്തരായി. 28,315 പേരാണ് രോഗം സ്ഥിരീകരിച്ച് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 ശതമാനമാണ്.

Read Also: തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉണ്ടായത് കനത്ത പരാജയം; ബിജെപിയ്ക്ക് വോട്ട് കുറഞ്ഞെന്നും മുഖ്യമന്ത്രി

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 2,229 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 5 പേർ ആരോഗ്യ പ്രവർത്തകരാണ്.

ജില്ലയിൽ പുതുതായി 5,213 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ കോവിഡുമായി ബന്ധപ്പെട്ടു ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 76,752 ആയി. ഇന്നലെ വരെ നിരീക്ഷണത്തിലുണ്ടായിരുന്ന 2,485 പേർ നിരീക്ഷണകാലാവധി പൂർത്തിയാക്കി.

Read Also: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button