ന്യൂഡല്‍ഹി: രാജ്യം കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയിലാണ്. മൂന്ന് ലക്ഷത്തിൽ രോഗികളാണ് പ്രതിദിനം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മധ്യപ്രദേശിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. കുംഭമേളയുമായി ബന്ധപ്പെട്ടു ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മധ്യപ്രദേശില്‍ നിന്ന് കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 99 ശതമാനം ആളുകളും കൊവിഡ് പോസിറ്റീവായതായാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്.
read also:രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ വൻതുക നീക്കിവച്ച് എസ് ബി ഐ
ഹരിദ്വാറിൽ ഏപ്രിൽ ആദ്യനാളുകളിൽ നടന്ന കുംഭമേളയില്‍ പങ്കെടുത്ത 61 വിശ്വാസികളാണ് മധ്യപ്രദേശിലേക്ക് തിരികെയെത്തിയത്. ഇവരില്‍ 60 പേർക്കും കൊവിഡ് പോസിറ്റീവായി. ഇവരെക്കൂടാതെ കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ പലരേയും കണ്ടെത്താനായിട്ടില്ലെന്നും ടൈംസ് നൗ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ കണ്ടെത്താന്‍ ആയാല്‍ മാത്രമേ ആകെ എണ്ണം വ്യക്തമാകൂവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
Post Your Comments