ദോഹ: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് കൈത്താങ്ങുമായി ഖത്തർ. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച മെഡിക്കല്‍ ഉപകരണങ്ങളുള്‍പ്പെടെ 300 ടണ്‍ സഹായ വസ്തുക്കളുമായി ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ വിമാനങ്ങൾ ദോഹ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടു.
പി.പി.ഇ കിറ്റ്, ഓക്സിജന്‍ കണ്ടെയ്നറുകള്‍, മറ്റ് അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവക്ക് പുറമെ വ്യക്തികളും കമ്ബനികളും സംഭാവന ചെയ്ത ധനസഹായവും ഉള്‍പ്പെടുന്ന സാധനങ്ങൾ നൂറ് ടണ്‍ വീതം മൂന്ന് വിമാനങ്ങളിലായാണ് എത്തിക്കുക. ഡല്‍ഹി, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്സിന്റെ ‘വി കെയര്‍’ പദ്ധതിക്ക് കീഴിലാണ് സൗജന്യമായി എത്തിക്കുന്നത്.
ദോഹ ഹമദ് വിമാനത്താവളത്തില്‍ എത്തിയ ഖത്തര്‍ എയര്‍വേയ്സ് സിഇഒ അക്ബര്‍ അല്‍ ബാകിര്‍ കോവിഡ് രണ്ടാം തരംഗത്തില്‍ വിഷമതകളനുഭവിക്കുന്ന ഇന്ത്യക്കാരുടെ വേദനകളില്‍ പങ്കുചേരുന്നതായും പിന്തുണ തുടരുമെന്നും പ്രതികരിച്ചു.
Post Your Comments