തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിയിൽ പ്രതിപക്ഷ നേതാവിനെ മാറ്റണമെന്ന ആവശ്യവുമായി സോഷ്യൽ മീഡിയ. അടുത്ത നിയമസഭയില്‍ രമേശ് ചെന്നിത്തലക്ക് പകരം വിഡി സതീശന്‍ പ്രതിപക്ഷ നേതാവാകണമെന്നാണ് താഴെത്തട്ടിലുള്ള അണികള്‍പ്പോലും പറയുന്നത്. നിരവധിപ്പോസ്റ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്.
കോണ്‍ഗ്രസ്സ് നേതൃത്വം മാറ്റത്തേക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, കോണ്‍ഗ്രസ്സിന് ശക്തമായ ഒരു യുവ നേതൃത്വം അനിവാര്യമാണ്, താഴെ തട്ടിലെ അണികളെ ശക്തിപ്പെടുത്തുന്നതിനും ഗ്രുപ്പു വലികള്‍ക്ക് കടിഞ്ഞാനിടുന്നതിനും ഇനിയും പാര്‍ട്ടിക്ക് കഴിഞ്ഞില്ലെങ്കില്‍ പ്രതിപക്ഷ സ്ഥാനം പോലും ഉണ്ടാവാത്ത നിലയിലേക്ക് കോണ്‍ഗ്രസ് അടിപതറും എന്നും ഇവർ പറയുന്നു. വീഡി സതീശനെ പോലെയുള്ള ശക്തരായ നേതാക്കളെ തിരിച്ചറിയാത്തതും മാറ്റിനിര്‍ത്തുന്നതും പാര്‍ട്ടിക്ക് വലിയ രീതിയില്‍ ദോഷം ചെയ്യുമെന്നും അണികള്‍ വ്യക്തമാക്കുന്നു.
നിയമസഭയിലെ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ വിലയിരുത്തിയാല്‍ വീഡി സതീശന്റെ പ്രാധാന്യം മനസ്സിലാക്കാവുന്നതേയുള്ളു, അതുകൊണ്ട് തന്നെ സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഈ ആവശ്യം ശക്തമാണ്. ശക്തമായ ചുവപ്പുകാറ്റില്‍ അടിപതറിയപ്പോഴും കോണ്‍ഗ്രസ്സില്‍ ഏറ്റവും അധികം ഭൂരിപക്ഷവുമായി ഇടതുകൊട്ട പിടിച്ചെടുത്തത് സതീശനാണെന്നും അണികൾ പറയുന്നു. അതുകൊണ്ട് തന്നെ സാധാരണ കോൺഗ്രസ് പ്രവര്‍ത്തകര്‍ പോലും തങ്ങളുടെ അവശ്യവുമായി നേതൃത്വത്തെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ്.
Post Your Comments