ബംഗളൂരു: സംസ്ഥാന സര്‍ക്കാറിന്‍റെ കുറ്റകരമായ അനാസ്ഥയാണ് ചാമരാജ് നഗറില്‍ കോവിഡ് രോഗികളുടെ കൂട്ടമരണത്തിന് വഴിയൊരുക്കിയതെന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസ്. സംഭവത്തില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും രണ്‍ദീപ് സിങ് സുര്‍ജെവാലയും രംഗത്തെത്തി.
Read Also : റിക്ടര്‍ സ്കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തി വീണ്ടും ഭൂചലനം
‘മരിച്ചതോ അതോ കൊന്നതോ? ‘ എന്നായിരുന്നു ചാമരാജ് നഗറിലെ ദുരന്തത്തെ പരാമര്‍ശിച്ച് രാഹുല്‍ഗാന്ധിയുടെ പ്രതികരണം. ഇരകളുടെ കുടുംബത്തിന് അനുശോചനം അറിയിച്ച അദ്ദേഹം, ഭരണസംവിധാനങ്ങള്‍ ഉണരണമെങ്കില്‍ ഇനിയുമെത്ര സഹിക്കണമെന്നും ട്വീറ്റില്‍ ചോദിച്ചു.
Died or Killed?
My heartfelt condolences to their families.
How much more suffering before the ‘system’ wakes up? pic.twitter.com/JrfZbIo7zm
— Rahul Gandhi (@RahulGandhi) May 3, 2021
യെദിയൂരപ്പ സര്‍ക്കാറിന്‍റെ അവഗണനയുടെ ഫലമാണിതെന്നും ആരോഗ്യ മന്ത്രി രാജിവെക്കണമെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും കര്‍ണാടക കോണ്‍ഗ്രസിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജെവാല ആവശ്യപ്പെട്ടു.
Post Your Comments