ഗോഹട്ടി : നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ ആസാം കോണ്‍ഗ്രസ് അധ്യക്ഷന്‍ റിപുന്‍ ബോറ രാജിവച്ചു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയതായി അദ്ദേഹം പറഞ്ഞു.
Read Also : രാഹുൽ ഗാന്ധി ഷോകൾക്ക് കേരളത്തിൽ വൻചലനം ഉണ്ടാക്കാനായില്ലെന്ന് വിലയിരുത്തൽ
കഠിനാധ്വാനം ചെയ്തിട്ടും ബിജെപിയും ആര്‍എസ്എസും കളിച്ച ഭിന്നിപ്പും സാമുദായികവുമായ രാഷ്ട്രീയത്തെ നേരിടാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന് ബോറ കത്തില്‍ പറയുന്നു. ഗോഹ്പൂര്‍ മണ്ഡലത്തില്‍നിന്നും മത്സരിച്ച ബോറയും ബിജെപിയുടെ തേരോട്ടത്തില്‍ പരാജയപ്പെട്ടു. ബിജെപിയുടെ സിറ്റിംഗ് എംഎല്‍എ ഉത്പാല് ബോറടോട് 29,294 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
ആസാമില്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ കേവല ഭൂരിപക്ഷം നേടി. 126 അംഗ നിയമസഭയില്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും 75 സീറ്റുകളില്‍ മേധാവിത്വമുണ്ട്. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും 50 സീറ്റില്‍ മുന്‍തൂക്കമുണ്ട്. നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, ഹിമന്ത ബിശ്വ ശര്‍മ എന്നിവരുടെ പേരുകളാണു മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്നത്.
Post Your Comments