ജയ്‌പൂർ: കോൺഗ്രസ് കൊറോണ വ്യാപനത്തിനെത്തിൽ കേന്ദ്രത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും ഇവർ ഭരിക്കുന്ന രാജസ്ഥാനിൽ പിഎം കെയേഴ്സ് ഫണ്ടിന്റെ കീഴിൽ ലഭിച്ച 1,500 വെന്റിലേറ്ററുകൾ ഉപയോഗിക്കാതെ കിടക്കുന്നുവെന്ന് റിപ്പോർട്ട് . ഈ വെന്റിലേറ്ററുകൾ പത്ത് മാസം മുമ്പാണ് ലഭിച്ചത്. ഈ 1,500 വെന്റിലേറ്ററുകളിൽ 230 എണ്ണം തകരാറിലാണെന്നും എന്നാൽ കോവിഡ് പകർച്ചവ്യാധികൾക്കിടയിലും ഈ വെന്റിലേറ്ററുകൾ നന്നാക്കി ഉപയോഗത്തിലാക്കിയിട്ടില്ലെന്നും ഡെയ്‌നിക് ഭാസ്‌കർ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ, 6,33,951 പേർ രാജസ്ഥാനിൽ കൊറോണ വൈറസിന് പോസിറ്റീവ് ആയി , അതിൽ 1,89,178 പേർ ആക്റ്റീവ് കേസുകളാണ്. കോവിഡ് മൂലം രാജസ്ഥാനിൽ ഇതുവരെ 4,558 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഈ അവസ്ഥയിലും പിഎം കെയേഴ്സ് ഫണ്ടിനു കീഴിൽ ലഭിച്ച 100 വെന്റിലേറ്ററുകളിൽ ജോധ്പൂരിൽ ഒരെണ്ണം പോലും ഉപയോഗിച്ചിട്ടില്ലെന്ന് റിപ്പോർട്ട് പറയുന്നു. സംസ്ഥാന തലസ്ഥാനമായ ജയ്പൂരിന് ശേഷം കോവിഡ് മൂലമുള്ള മരണങ്ങളിൽ ജോധ്പൂർ ഒന്നാമതാണ്.
ലഭിച്ച 100 വെന്റിലേറ്ററുകൾ തകരാറിലാണെങ്കിലും അവ നന്നാക്കിയിട്ടില്ല. ജയ്പൂരിലെ എസ്എംഎസ് മെഡിക്കൽ കോളേജിൽ ഈ വർഷം ഫെബ്രുവരിയിൽ ഒരു ഐസിയുവിൽ 50 വെന്റിലേറ്ററുകൾ സ്ഥാപിച്ചു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇവ ആദ്യമായി ഉപയോഗിച്ചത്. കഴിഞ്ഞ 6 മാസമായി ഇവിടെയുള്ള മറ്റ് 18 വെന്റിലേറ്ററുകൾ പ്രവർത്തിക്കുന്നില്ല. അതുപോലെ, മറ്റ് മെഡിക്കൽ കോളേജുകളിലെ വെന്റിലേറ്ററുകളും തകരാറിലാണ്.
കോട്ടയിൽ മെഡിക്കൽ കോളേജുകൾക്ക് 138 വെന്റിലേറ്ററുകൾ നൽകി. ഇവയിൽ 65 എണ്ണം ഇൻസ്റ്റാൾ ചെയ്തിട്ടില്ല,ചിലത് തകരാറിലായതിനാൽ നീക്കംചെയ്തു. അതേസമയം ഉദയ്പൂരിന് 95 വെന്റിലേറ്ററുകൾ ലഭിച്ചു, അത് ഒരു സ്റ്റോർ റൂമിൽ ആക്കിയിട്ടു ഒരു വർഷമായി. ഇതിൽ 22 എണ്ണം ഇൻസ്റ്റാൾ ചെയ്തെങ്കിലും അവ ഇപ്പോൾ പ്രവർത്തിപ്പിക്കുന്നില്ല. അതേസമയം ഇൻസ്റ്റാൾ ചെയ്ത എല്ലാ വെന്റിലേറ്ററുകളും സംസ്ഥാന സർക്കാർ ഉപയോഗിക്കുന്നുണ്ടെന്ന് മെഡിക്കൽ ഹെൽത്ത് സെക്രട്ടറി വൈഭവ് ഗാൽറിയ പറഞ്ഞു.
കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ച ചില വെന്റിലേറ്ററുകൾ ഇതുവരെ സ്ഥാപിച്ചിട്ടില്ല, സംസ്ഥാന സർക്കാർ ഇൻസ്റ്റലേഷൻ കമ്പനിയുമായി ചർച്ച നടത്തുകയും വെന്റിലേറ്ററുകൾ സ്ഥാപിക്കാൻ ഒരു ടീമിനെ ചുമതലപ്പെടുത്തുകയും ചെയ്തു എന്ന് ഹെൽത് സെക്രട്ടറി പറഞ്ഞു. അതേസമയം ഡോക്ടർമാരുടെ കണക്കനുസരിച്ച് രാജസ്ഥാനിൽ നിലവിൽ 1,000 വെന്റിലേറ്ററുകൾ കൂടി ആവശ്യമാണ്.
Post Your Comments