ദുബായ് : ലോകത്തിലെ ഏറ്റവും ചെലവേറിയ കാർ നമ്പർ പ്ലേറ്റ് ലേലത്തിൽ പോയി. ഇന്നലെയായിരുന്നു ഒറ്റ അക്ക നമ്പർ ആയ AA9 സ്വന്തമാക്കാനുള്ള അവസരം. 38 മില്യൺ ദിർഹത്തിനാണ് നമ്പർ വിറ്റുപോയത്. ഒറ്റ അക്ക നമ്പറിന് പുറമെ U31, T38, and E51തുടങ്ങിയ നമ്പറുകളും ലേലത്തിനുണ്ടായിരുന്നു.
Read Also : ദിവസവും ഗായത്രിമന്ത്രം ജപിച്ചാല്‍
സിംഗിൾ, ഇരട്ട അക്ക വാഹന നമ്പർ പ്ലേറ്റുകൾക്ക് പുറമെ ദുബായിൽ നടന്ന ചാരിറ്റി ലേലത്തിന്റെ ഭാഗമായി നിരവധി ഫാൻസി മൊബൈൽ ഫോൺ നമ്പറുകളും ലേലത്തിൽ പോയി. ദുബായ് സ്‌പോർട്‌സ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം (എംബിആർജിഐ) , എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് ലേലം നടന്നത്., എറ്റിസലാത്ത്, എമിറേറ്റ്സ്, റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറി തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
056999999, 0569999993, 0549999993, 0565555556, 0545555558 എന്നിങ്ങനെ അഞ്ച് ഫാൻസി ഇത്തിസലാത്ത് മൊബൈൽ നമ്പറുകളും ലേലത്തിനായുണ്ടായിരുന്നു. ലേലത്തിലൂടെ നേടിയ വരുമാനം വിശുദ്ധ റമദാൻ മാസത്തിൽ 30 രാജ്യങ്ങളിലായി പിന്നാക്കം നിൽക്കുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും ഭക്ഷ്യ പാഴ്സലുകൾ നൽകുന്നതിലൂടെ വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Post Your Comments