KeralaLatest NewsNewsCrime

യുവതിയെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ

മാന്നാർ; യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ രണ്ടു പേർ കൂടി അറസ്റ്റിൽ ആയിരിക്കുന്നു. കേസിലെ മൂന്നാം പ്രതി മലപ്പുറം ജില്ലയിലെ വളയംകുളം ഷാലൂസ് കോട്ടജിൽ വാടകയ്ക്ക് താമസിക്കുന്ന പാലക്കാട് കാപ്പുർ ഇറവാക്കാട് മലപ്പുറത്തു വീട്ടിൽ ഹാരിസ് (28), നാലാം പ്രതി പൊന്നാനി ഈഴുവതിരുത്തി മാൻ കോളനിയിൽ അപർണ വീട്ടിൽ രാജേഷ് പ്രഭാകർ‌ (49) എന്നിവരാണ് നെടുമ്പാശേരിയിൽ നിന്ന് അറസ്റ്റിലായിരിക്കുന്നത്. നേടുമ്പാശേരിയിലും ചങ്ങരംകുളം ഭാഗത്തുമായി ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ.

വിദേശത്തു നിന്നു കേരളത്തിലേക്കു വൻതോതിൽ സ്വർണക്കടത്തു നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായ ഇരുവരുമെന്ന് ഡിവൈഎസ്പി. ഡോ. ആർ. ജോസ് പറഞ്ഞു. രാജേഷ് ആണ് വിദേശത്തുള്ള ഹനീഫയുമായി ചേർന്നു സ്വർണക്കടത്തു ആസൂത്രണം ചെയ്യുന്നത്. ഹനീഫയ്ക്കു വേണ്ടി രാജേഷും ഹാരീസും ചേർന്നാണ് യുവതിയെ തട്ടിക്കൊണ്ടു പോകാനുള്ള തന്ത്രങ്ങൾക്കു രൂപം നൽകിയിരിക്കുന്നത്. വിദേശത്തു നിന്നു കൊടുത്തു വിടുന്ന സ്വർണം കൈപ്പറ്റി ഹനീഫ പറയുന്നവർക്കു നൽകുന്ന ജോലിയാണ് ഇരുവരും ചെയ്തിരുന്നതെന്നും ഇനിയും ചിലരെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് പറയുകയുണ്ടായി. ഈ കേസിൽ 13 പ്രതികൾ ഇതിനോടകം അറസ്റ്റിലായിരിക്കുന്നു. ഇവരെ കോടതിയിൽ ഹാജരാക്കും.

ദുബായിൽ നിന്ന് ഫെബ്രുവരി 19ന് താൻ നെടുമ്പാശേരിയിലെത്തിയപ്പോൾ സ്വർണം മാലിയിൽ ഉപേക്ഷിച്ചെന്ന് ബിന്ദു ഇവരോടു പറയുകയുണ്ടായി. മാന്നാറിലേക്കു പോയ ബിന്ദുവിനെ സ്വർണക്കടത്തു സംഘം പിന്തുടർന്നെങ്കിലും ബിന്ദുവിനെ കണ്ടില്ല. 22ന് പുലർച്ചെ സ്വർണക്കടത്തു സംഘം മാന്നാറിലെ കുരട്ടിക്കാട്ടെ വീട് ആക്രമിച്ച ശേഷം ബിന്ദുവിനെ തട്ടിക്കൊണ്ടു പോയതായാണ് കേസ്. മാന്നാർ സിഐ എസ്. നുഅമാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. സിഐ. എസ്. നൂഅമാൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ റിയാസ്, സിപിഓമാരായ സിദ്ദിഖ്‌ ഉൾ അക്ബർ, അരുൺ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button