Latest NewsKeralaNews

ചരിത്രം കുറിച്ച് ഇടതുമുന്നണി, തുടർഭരണത്തിലേക്ക് കാലെടുത്ത് വെച്ച് പിണറായി വിജയനും ടീമും; അലയടിച്ചത് ഇടതുതരംഗം

കേരളസംസ്ഥാനം ഉടലെടുത്തശേഷമുള്ള അതിപ്രധാനമുള്ള തെരഞ്ഞെടുപ്പാണ് ഇത്തവണ നടന്നത്. എൽ.ഡി.എഫിന് വൻവിജയം നൽകാൻ നാടും നഗരവും ഒരുമിച്ചുവെന്ന് തന്നെ പറയാം. നൂറിലധികം സീറ്റോടെ എൽ.ഡി.എഫിനെ ജനങ്ങൾ അധികാരത്തിലേറ്റുമെന്നായിരിന്നു നേതാക്കൾ പറഞ്ഞത്. മുന്നണി വിലയിരുത്തിയതും അതുതന്നെയായിരുന്നു. എന്നാൽ, 90 സീറ്റുകൾ നേടി ഇടതുപക്ഷം തന്നെ അധികാരത്തിൽ വരുമെന്നാണ് സൂചന. സർക്കാർ രൂപവത്‌കരിക്കുന്നതിന് വലിയ ജനസമ്മതിയാണ് എൽ.ഡി.എഫിന് ലഭിച്ചത്. അധികാരത്തിൽവരാൻ പോകുന്നത് നിഷേധാത്മകമായ വോട്ടിന്റെ ബലത്തിലല്ല സക്രിയമായ വോട്ടിന്റെ അടിസ്ഥാനത്തിലാണെന്നത് സമ്മതിക്കാതിരിക്കാൻ വയ്യ.

Also Read:ഉടമയുടെ മരണ ശേഷം വാഹനം നോമിനിയുടെ പേരിലേക്ക് മാറ്റാം; മോട്ടോർ വാഹന ചട്ടത്തിൽ ഭേദഗതി

40 വർഷത്തെ ചരിത്രമാണ് എൽ ഡി എഫ് തിരുത്തി കുറിക്കുന്നത്. മുന്നണികൾക്ക് മാറി മാറി അവസരം നൽകിയിരുന്ന കേരളം ജനത ഇക്കുറി ഇടതിനൊപ്പം തന്നെ നിലയുറപ്പിച്ചു. 11.30 വരെയുള്ള വിവരമനുസരിച്ച് 90 സീറ്റുകളിലാണ് എൽഡിഎഫ് മുന്നിട്ടുനിൽക്കുന്നത്. 47 സീറ്റുകളിൽ മാത്രമാണ് യുഡിഎഫിന് ലീഡുള്ളത്. മൂന്നു സീറ്റുകളില്‍ എൻഡിഎയും ലീ‍ഡ് ചെയ്യുന്നു.

അതേസമയം, ശ്രദ്ധേയ പോരാട്ടം നടന്ന പാലാ നിയോജക മണ്ഡലത്തിൽ ജോസ് കെ. മാണിയെ പിന്നിലാക്കി മാണി സി. കാപ്പൻ കുതിക്കുകയാണ്. വടകരയിൽ കെ കെ രമയാണ് ബഹുഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നത്. പേരാമ്പ്രയിൽ ടി പി രാമകൃഷ്ണൻ വിജയിച്ചു. ഉടുമ്പൻചോലയിൽ മന്ത്രി എം.എം.മണിയുടെ ലീഡ് 20,000 കടന്നു. മട്ടന്നൂരിൽ കെ.കെ.ശൈലജയുടെ ലീഡ് പതിമൂവായിരത്തിലേക്ക് എത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button