തിരുവനന്തപുരം: പുതുമുഖങ്ങളെ അണിനിരത്തി ചരിത്രവിജയം നേടിയ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പുതിയ മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്ക് പ്രാധാന്യമെന്ന് സൂചന. പാര്‍ട്ടിയില്‍ പുതിയ മന്ത്രിമാരെ സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്നുതന്നെ തുടങ്ങും. സി.പി.എം മന്ത്രിമാരാകാന്‍ സാദ്ധ്യതയുള്ള പ്രമുഖരില്‍ മിക്കവരും വിജയിച്ചിട്ടുണ്ട്. എം.വി. ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, പി.രാജീവ്, വി.ശിവന്‍കുട്ടി, എം.ബി രാജേഷ്, കെ.എന്‍. ബാലഗോലാല്‍, വീണാ ജോര്‍ജ്, മുഖ്യമന്ത്രിയുടെ മരുമകന്‍ കൂടിയായ മുഹമ്മദ് റിയാസ് , എന്‍.എം ഷംസീര്‍ എന്നിവരൊക്കെ മന്ത്രിസഭയിലെത്തുമെന്നാണ് സൂചന. സി.പി.എം മന്ത്രിമാരെ തീരുമാനിക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുതന്നെയാകും നിര്‍ണായകം.
Read Also : കേരളത്തില്‍ തുടര്‍ഭരണം വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും; ചിലയിടങ്ങളില്‍ തിരിച്ചടി ഉണ്ടായെന്ന് സമ്മതിച്ച് കോടിയേരി
അതേപോലെ നിലവില്‍ മന്ത്രിമാരായ തിളക്കമാര്‍ന്ന വിജയം നേടിയ കെകെ ശൈലജ, എം
എം.മണി എന്നിവര്‍ പുതിയ മന്ത്രിസഭയിലും ഉറപ്പാണ്. എ.സി. മൊയ്തീനും കെ.ടി. ജലീലിനും കടകംപള്ളിക്കും വീണ്ടും അവസരം നല്‍കുമോ എന്നതും ചര്‍ച്ചാവിഷയമാണ്.
പകരം നവാഗതരായ ചെറുപ്പക്കാരെ പരിഗണിക്കാന്‍ തീരുമാനിച്ചാല്‍ കഴിഞ്ഞ സര്‍ക്കാരിനെതിരെ ഏറ്റവും വലിയ പോരാട്ടം നടത്തിയ അനില്‍ അക്കരയെ തോല്‍പ്പിച്ച് വന്‍ വിജയം നേടിയ സേവ്യര്‍ ചിറ്റിലപ്പിള്ളിയെ പരിഗണിക്കാനും സാദ്ധ്യതയുണ്ട്. മൊയ്തീന്റെ നാട്ടുകാരന്‍ തന്നെയാണ് സേവ്യറും.
സി.പി.ഐ മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകാനാണ് സാദ്ധ്യത. കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ഒരു കാബിനറ്റ് റാങ്കിനുമാണ് സാധ്യത. മുന്നണിയുടെ വിജയത്തിന് നിര്‍ണായകമായ സംഭാവന നല്‍കിയിട്ടും പരാജയം ഏറ്റുവാങ്ങേണ്ടിവന്ന പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണിക്ക് കാബിനറ്റ് റാങ്കോടുകൂടിയ പദവി പരിഗണിച്ചേക്കാം. റോഷി അഗസ്റ്റിനായിരിക്കും കേരളാ കോണ്‍ഗ്രസില്‍ നിന്നും മന്ത്രിസഭയിലെത്തുക .
ഏക അംഗങ്ങളുള്ള പാര്‍ട്ടികള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കുന്നത് സി.പി.എം ആലോചിക്കും. അങ്ങനെവന്നാല്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ..ബി. ഗണേഷ്‌കുമാര്‍ എന്നിവരെ പരിഗണിച്ചേക്കാനും സാധ്യതയുണ്ട്.
Post Your Comments