കണ്ണൂർ; കണ്ണൂർ ജില്ലയിൽ ഇന്നലെ 1484 പേർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. സമ്പർക്കത്തിലൂടെ 1401 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 49 പേർക്കും വിദേശത്തു നിന്നെത്തിയ 4 പേർക്കും 30 ആരോഗ്യ പ്രവർത്തകർക്കുമാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.05% ആണ്. തുടർച്ചയായ ദിവസങ്ങളിലെ വർധനയ്ക്കു ശേഷം കോവിഡ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. ടിപിആർ ഏറെ ദിവസങ്ങൾക്കു ശേഷം 20 ശതമാനത്തിലും കുറഞ്ഞ നിരക്കിലായിരുന്നു.
ആർടിപിസിആർ പരിശോധന
ഇന്ന് ജില്ലയിൽ മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് 19 ആർടിപിസിആർ പരിശോധന നടത്തുന്നതാണ്. മണിക്കടവ് സ്‌കൂൾ ഉളിക്കൽ, മട്ടന്നൂർ യുപി സ്‌കൂൾ, മണത്തണ അക്കൽ താഴെ കോളനി, തളിപ്പറമ്പ് താലൂക്കാശുപത്രി എന്നിവിടങ്ങളിലാണ് സൗജന്യ കോവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെയാണ് പരിശോധന സമയം. ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
Post Your Comments