News

മട്ടന്നൂരില്‍ റെക്കോര്‍ഡിട്ട് കെ.കെ ശൈലജ; തൊട്ടുപിന്നാലെ മുഖ്യമന്ത്രി

49,061 വോട്ടിന്റെ ലീഡാണ് മുഖ്യമന്ത്രിയ്ക്ക് ലഭിച്ചത്

കണ്ണൂര്‍: കോവിഡ് പോരാട്ടത്തിന് ഇരട്ടിക്കരുത്തായി ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് മിന്നും വിജയം. 61,035 വോട്ടുകള്‍ക്കാണ് ആരോഗ്യമന്ത്രി വീണ്ടും ജയിച്ചു കയറിയത്. സംസ്ഥാനത്ത് ആരോഗ്യമന്ത്രിയെന്ന നിലയിലുള്ള പ്രകടനത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് വമ്പന്‍ ഭൂരിപക്ഷത്തോടെയുള്ള വിജയം.

Also Read: ജനവിധി മാനിച്ച് തല മൊട്ടയടിക്കുമെന്ന് ഇ. എം ആഗസ്തി; പരാജയം വ്യക്തിപരമല്ല, മൊട്ടയടിക്കരുതെന്ന് മണിയാശാൻ

യുഡിഎഫ് സ്ഥാനാര്‍ഥി ഇല്ലിക്കല്‍ അഗസ്തിയെയാണ് റെക്കോഡ് ഭൂരിപക്ഷത്തോടെ ശൈലജ തോല്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാര്‍ഥിയായി കെ.കെ ശൈലജ മാറിയിരിക്കുകയാണ്. 2006ല്‍ ആലത്തൂര്‍ മണ്ഡലത്തില്‍ സിപിഎമ്മിന്റെ തന്നെ എം. ചന്ദ്രന്‍ നേടിയ 47,671 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇതുവരെയുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം.

അതേസമയം, ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ലീഡും അരലക്ഷത്തിന് അടുത്തെത്തിയിരുന്നു. 49,614 വോട്ടിന്റെ ലീഡാണ് മുഖ്യമന്ത്രിയ്ക്ക് ലഭിച്ചത്. ആരോഗ്യമന്ത്രി നേടിയ റെക്കോര്‍ഡ് ഭൂരിപക്ഷം മറികടക്കുമോയെന്ന് പോലും തോന്നിപ്പിക്കും വിധമായിരുന്നു മുഖ്യമന്ത്രിയുടെ പ്രകടനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button