Latest NewsKeralaNews

അമ്മയുടെ മരണവാര്‍ത്തയുടെ വേദനയ്ക്കിടയിലും തെരഞ്ഞെടുപ്പ് വിവരങ്ങൾ പങ്കുവെച്ച് നികേഷ് കുമാർ; സി.വി. ജാനകിയമ്മ അന്തരിച്ചു

എം.വി. രാഘവന്റെ ഭാര്യ സി.വി. ജാനകിയമ്മ അന്തരിച്ചു

കൊച്ചി: മുൻമന്ത്രിയും സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന അന്തരിച്ച എം വി രാഘവന്റെ ഭാര്യ സി വി ജാനകി(80) നിര്യാതയായി. മൂത്ത മകൾ ഗിരിജയുടെ തളിപ്പറമ്പ്‌ കൂവോട്ടെ വീട്ടിൽ ഞായറാഴ്‌ച രാവിലെ ഏഴരയോടെയായിരുന്നു അന്ത്യം.

അമ്മയുടെ വിയോഗത്തിനിടയിലും എൽ ഡി എഫ് സർക്കാർ തുടർഭരണത്തിലേക്ക് കുതിക്കുന്ന വാർത്തകൾ ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ തിരക്കിലാണ് മാധ്യമപ്രവർത്തകൻ എം വി നികേഷ് കുമാർ. 2006 ല്‍ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ പുനലൂര്‍ മണ്ഡലത്തില്‍ സി.പി.ഐ യുടെ കെ.രാജുവി​​നോട്​ യു.ഡി.എഫ്​ സീറ്റില്‍ മത്സരിക്കാനെത്തിയ എം.വി രാഘവന്‍ തോറ്റ വാർത്ത അറിയിച്ചതും നികേഷ് കുമാർ ആയിരുന്നു.

അന്ന്​ രാഷ്​ട്രീയ നേതാവായ അച്ഛന്റെ പരാജയ വാര്‍ത്തയായിരുന്നു നികേഷ് പങ്കുവെച്ചതെങ്കിൽ ഇന്ന് പുലർച്ചെ വിടപറഞ്ഞ ​അമ്മയുടെ മരണവാര്‍ത്തയുടെ വേദനകള്‍ക്കിടയിലായിരുന്നു നികേഷ് ഇന്ന് വാർത്തകൾ ജനങ്ങളിലേക്കെത്തിച്ചത്. സംസ്കാരം തിങ്കളാഴ്​ച രാവിലെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button