തിരുവനന്തപുരം: തപാൽ വോട്ടുകൾ എണ്ണുമ്പോൾ നേമത്തെ ആദ്യ ഫല സൂചന എൻ ഡി എ സ്ഥാനാർഥി കുമ്മനം രാജശേഖരനായിരുന്നു. 15 വോട്ടിനാണ് കുമ്മനം ലീഡ് ചെയ്യുന്നത്. തപാൽ വോട്ട് എണ്ണുന്നതിനിടയിൽ എൽ ഡി എഫ് സ്ഥാനാർഥി വി ശിവൻകുട്ടി കുമ്മനത്തെ മറികടന്നിരുന്നു. എന്നാൽ, കുമ്മനം വീണ്ടും ലീഡ് നില ഉയർത്തി. അതേസമയം കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് പിന്നിലാണ്.
ജയവും തോൽവിയും മാത്രമല്ല, ലഭിക്കുന്ന സീറ്റുകളുടെ എണ്ണവും പ്രത്യാഘാതങ്ങളുടെ തോതു നിർണയിക്കും. തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി.
വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത് മുന്നിൽ. പൂഞ്ഞാറിൽ എൽ ഡി എഫ് മുന്നേറുന്നു. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി മുന്നിൽ. കൊല്ലത്ത് യു ഡി എഫിന് ലീഡ്. ആറ്റിങ്ങൽ എൽ ഡി എഫിന് ലീഡ്. കോഴിക്കോട് നോർത്തിൽ എൽ ഡൈ ഫൈന് ലീഡ്. കരുനാഗപ്പള്ളിയിൽ യു ഡി എഫ് മുന്നിൽ.
Also Read:കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മൂന്ന് കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കോവിഡ് ബാധ
ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും. അന്തിമഫലപ്രഖ്യാപനം വൈകുമെങ്കിലും വിജയി ആരെന്ന് അനൗദ്യോഗികമായി വൈകുന്നേരത്തോടെ അറിയാനാകും. വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ രണ്ടുപ്രാവശ്യം പരിശോധിച്ച ശേഷമായിരിക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍ സംവിധാനത്തില്‍ ചേര്‍ക്കുന്നത്.
957 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. എട്ടരയ്ക്ക് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലു വരെ ഹാളുകള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 140 ഹാളുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. കേരളം കൂടാതെ അസം, ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും ഇന്ന് പുറത്തുവിടും. മലപ്പുറവും കന്യാകുമാരിയും നാല് ലോക്‌സഭാമണ്ഡലത്തിലും ഒമ്ബത് സംസ്ഥാനത്തെ 12 സീറ്റിലെ ഉപതെരഞ്ഞെടുപ്പുഫലവും ഇതോടൊപ്പം പുറത്തുവരും.
Post Your Comments