Latest NewsKeralaNews

കേരളത്തില്‍ തുടര്‍ഭരണം വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും; ചിലയിടങ്ങളില്‍ തിരിച്ചടി ഉണ്ടായെന്ന് സമ്മതിച്ച് കോടിയേരി

തുടര്‍ഭരണം ഉറപ്പായതിനാലാണ് ഉറപ്പാണ് എല്‍ഡിഎഫ് എന്ന മുദ്രാവാക്യം രൂപീകരിച്ചതെന്ന് കോടിയേരി

തിരുവനന്തപുരം: കേരളത്തിലെ എല്‍ഡിഎഫിന്റെ വമ്പന്‍ വിജയത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഭരണത്തുടര്‍ച്ച കേരളത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ സഹായിക്കും. വിജയം പ്രതീക്ഷിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: പാവപ്പെട്ടവരുടെ വിശപ്പകറ്റാനായി ദുബായിൽ ഫാൻസി നമ്പറുകളുടെ ലേലം: ഒറ്റ രാത്രികൊണ്ട് ലഭിച്ചത് അമ്പരപ്പിക്കുന്ന തുക

തുടര്‍ഭരണം ഉറപ്പായതിനാലാണ് ഉറപ്പാണ് എല്‍ഡിഎഫ് എന്ന മുദ്രാവാക്യം രൂപീകരിച്ചതെന്ന് കോടിയേരി പറഞ്ഞു. എല്‍ഡിഎഫിന് ആദ്യമായാണ് തുടര്‍ ഭരണം ലഭിക്കുന്നത്. അതിനാല്‍ ഇത് ചരിത്ര വിജയമാണ്. 10 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചാല്‍ കേരളത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. എല്ലാവര്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്ന വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്നും കോടിയേരി പറഞ്ഞു.

ജനങ്ങളോട് കൂടുതല്‍ വിനയാന്വിതരായി ഇടപെടുകയും അവരുടെ പ്രശ്‌നങ്ങള്‍ കൂടുതലായി ഏറ്റെടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കും. ജനങ്ങള്‍ നല്‍കിയ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ സഹായകമായ തുടര്‍ പ്രവര്‍ത്തനമായിരിക്കും പ്രവര്‍ത്തകര്‍ നടത്തേണ്ടത്. എന്നാല്‍ ചിലയിടങ്ങളില്‍ തിരിച്ചടിയുണ്ടായി. തൃപ്പൂണിത്തുറയും കുണ്ടറയും ഇതിന് ഉദാഹരണമാണെന്നും കെ.ടി ജലീല്‍ മത്സരിച്ച തവനൂരിലും അത്തരമൊരു സാഹചര്യം ഉണ്ടാകാന്‍ സാധ്യത ഉണ്ടായിരുന്നുവെന്നും കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button