Latest NewsKeralaNews

തകര്‍ച്ചയിലും ‘കൈ’ വിടാതെ വയനാട്; മൂന്നില്‍ രണ്ടും സ്വന്തമാക്കി യുഡിഎഫ്

കൽപ്പറ്റയിലും സുൽത്താൻ ബത്തേരിയിലും കോൺഗ്രസ് സ്ഥാനാർത്ഥികളാണ് വിജയിച്ചത്

കൽപ്പറ്റ: ഇടത് തേരോട്ടത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞപ്പോഴും യുഡിഎഫിന്റെ ‘കൈ’ വിടാതെ വയനാട്. വയനാട് ജില്ലയില്‍ ആകെയുള്ള മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും യുഡിഎഫ് വിജയിച്ചു. കല്‍പ്പറ്റയിലും സുല്‍ത്താന്‍ ബത്തേരിയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്.

Aslo Read: ‘അപ്രതീക്ഷിത പരാജയം, സര്‍ക്കാരിന്റെ കൊള്ളയും അഴിമതിയും ഇല്ലാതായെന്ന് ആരും കരുതണ്ട’; രമേശ് ചെന്നിത്തല

കല്‍പ്പറ്റയില്‍ ടി.സിദ്ദിഖും സുല്‍ത്താന്‍ ബത്തേരിയില്‍ ഐ.സി.ബാലകൃഷ്ണനുമാണ് വിജയിച്ചത്. പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥിയെന്ന ചീത്തപ്പേര്‍ കേട്ടെങ്കിലും കല്‍പ്പറ്റ മണ്ഡലം പിടിച്ചാണ് സിദ്ദിഖ് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. കല്‍പ്പറ്റയില്‍ കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എംവി ശ്രേയാംസ് കുമാര്‍ ഇക്കുറി ഇടതുകോട്ടയില്‍ തിരിച്ചെത്തി സ്ഥാനാര്‍ത്ഥിയായെങ്കിലും പരാജയപ്പെടുകയായിരുന്നു.

മാനന്തവാടി മണ്ഡലത്തില്‍ എല്‍ഡിഎഫിന് വേണ്ടി രണ്ടാം അങ്കത്തിനിറങ്ങിയ ഒ.ആര്‍ കേളുവാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ജയലക്ഷ്മിയെ 9,066 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കേളു തോല്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button