മനാമ: രാജ്യത്ത് സ്വകാര്യമേഖലയില്‍ ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ട് വഴി നല്കുന്ന വേതനസംരക്ഷണ സംവിധാനം ബഹ്റൈനില്‍ മേയ് ദിനത്തില്‍ നിലവില്‍വന്നു. ആദ്യഘട്ടത്തില്‍ വരുന്ന തൊഴിലുടമകളില്‍ 92 ശതമാനം പേരും സംവിധാനത്തില്‍ പങ്കാളികളായതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) അറിയിച്ചു. ശേഷിക്കുന്നവരെയും സംവിധാനത്തില്‍ ചേര്‍ക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മൂന്ന് ഘട്ടങ്ങളായാണ് സംവിധാനം നടപ്പാക്കുന്നത്. 500ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ മേയ് ഒന്ന് മുതലും 50 മുതല്‍ 499 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ ഒന്ന് മുതലും ഒന്ന് മുതല്‍ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ അടുത്ത ജനുവരി ഒന്നു മുതലുമാണ് സംവിധാനം നടപ്പാക്കേണ്ടത്.
Read Also: നിശബ്ദ തരംഗത്തിനൊരുങ്ങി കേരളം; നാല് പതിറ്റാണ്ടുകൾക്ക് ശേഷം ചരിത്രം തിരുത്തികുറിക്കുമെന്ന് എൽഡിഎഫ്
ആദ്യ ഘട്ടത്തില്‍ തൊഴിലുടമകളില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് എല്‍.എം.ആര്.എ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ജമാല്‍ അബ്ദുല്‍ അസീസ് അല്‍ അലാവി പറഞ്ഞു. ശമ്പളം നല്‍കുന്നതിന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിലോ ബാങ്കിലോ ജീവനക്കാരുടെ പേരില്‍ അക്കൗണ്ട് തുടങ്ങണം. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഇത് ബാധകമാണ്. എന്നാൽ തൊഴിലുടമകള്‍ കൃത്യമായി ശമ്പളം നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ ഇതുവഴി കഴിയും. ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും ശമ്പളം വിതരണം ചെയ്തതിന്റെ പ്രതിമാസ റിപ്പോര്‍ട്ട് എല്‍.എം.ആര്.എക്ക് നല്‍കണം. കൃത്യമായി ശമ്പളവിതരണം നടക്കുന്നുണ്ടോയെന്ന് ഈ റിപ്പോര്‍ട്ട് പരിശോധിച്ച് എല്‍.എം.ആര്.എ വിലയിരുത്തും. തുടക്കമെന്ന നിലയില്‍ ആറ് മാസത്തെ ഗ്രേസ് പിരീയഡ് തൊഴിലുടമകള്‍ക്ക് അനുവദിച്ചിട്ടുണ്ട്.
Post Your Comments