
ചെറുതുരുത്തി (തൃശൂർ): ദേശമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ ഭൂചലനം ഉണ്ടായിരിക്കുന്നു. ദേശമംഗലം, ആറങ്ങോട്ടുകര, തലശേരി എന്നി പ്രദേശങ്ങളിലാണ് ഇന്ന് ഉച്ചക്ക് 2.15 ഓടെ ഭൂചലനം അനുഭവപ്പെട്ടിരിക്കുന്നത്.
വലിയ ശബ്ദത്തോടെ ചെറിയ വിറയൽ ആണ് ഉണ്ടായിരിക്കുന്നത്. മൂന്ന് സെക്കണ്ടിനടുത്ത് വിറയൽ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. നാശനഷ്ട്ടങ്ങൾ ഒന്നും തന്നെ ഭുചലനത്തിൽ സംഭവിച്ചിട്ടില്ല. ഏറെ നാളുകളായി ഭൂചലനങ്ങൾ ഉണ്ടാകാറില്ല. 90കളിൽ മുതൽ വലിയ ചലനങ്ങൾ രേഖപ്പെടുത്തിയ ഈ പ്രദേശങ്ങൾ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചിരുന്നു.
Post Your Comments