ദുബായ്: ഒറ്റ രാത്രി കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ തുക സ്വരൂപിച്ച ദുബായിലെ ചാരിറ്റി ലേലം ശ്രദ്ധേയമാകുന്നു. 50 മില്യണ്‍ ദിര്‍ഹത്തിലധികം രൂപയാണ് ഇതിലൂടെ സ്വരൂപിച്ചത്. 30 രാജ്യങ്ങളിലെ ആയിരക്കണക്കിന് പാവപ്പെട്ടവരുടെ വിശപ്പകറ്റാനായി ഈ തുക വിനിയോഗിക്കും.
ഒറ്റ അക്ക, ഇരട്ട അക്ക കാര്‍ നമ്പര്‍ പ്ലേറ്റുകള്‍, ഫാന്‍സി മൊബൈല്‍ നമ്പറുകള്‍ എന്നിവ ലേലത്തില്‍ വെച്ചതിലൂടെ 48.5 മില്യണ്‍ ദിര്‍ഹമാണ് സ്വരൂപിച്ചത്. ലേലത്തില്‍ പങ്കെടുക്കാന്‍ എത്തിയവരില്‍ നിന്നും 1.95 മില്യണ്‍ ദിര്‍ഹം സംഭാവനയായി ലഭിച്ചു. AA9, U31, T38, E51 തുടങ്ങിയ കാര്‍ പ്ലേറ്റുകളാണ് വലിയ തോതില്‍ ലേലം വിളിക്ക് വഴിയൊരുക്കിയത്. 0569999999, 0569999993, 0549999993, 0565555556, 0545555558 എന്നീ മൊബൈല്‍ നമ്പറുകള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു.
ഒറ്റ അക്ക കാര്‍ പ്ലേറ്റ് നമ്പറായ AA9 38 മില്യണ്‍ ദിര്‍ഹത്തിനാണ് വിറ്റഴിഞ്ഞത്. ഇത് ലോകത്ത് തന്നെ വിറ്റഴിക്കപ്പെടുന്ന ഏറ്റവും ചെലവേറിയ രണ്ടാമത്തെ നമ്പര്‍ പ്ലേറ്റാണ് എന്നതാണ് മറ്റൊരു സവിശേഷത. U31, T38, E51 എന്നിവ യഥാക്രമം 2.6 മില്യണ്‍, 1.8 മില്യണ്‍, 2.45 മില്യണ്‍ ദിര്‍ഹം എന്നിങ്ങനെയാണ് വിറ്റത്. വിശുദ്ധ റമദാന് മാസത്തില്‍ ‘100 മില്യണ്‍ മീല്‍സ്’ എന്ന ക്യാമ്പയിനിലൂടെ പാവപ്പെട്ടവരായ ആളുകള്‍ക്ക് ഭക്ഷണം നല്‍കാനായാണ് ലേലം സംഘടിപ്പിച്ചത്.
Post Your Comments