Latest NewsIndiaNews

ജമ്മു കശ്മീരിൽ കോവിഡ് നിയന്ത്രണങ്ങൾ തുടരും; കർഫ്യു നീട്ടി

ശ്രീനഗർ: ജമ്മുകശ്മീരിലെ കോവിഡ് നിയന്ത്രണങ്ങൾ തുടരും. മെയ് ആറാം തീയതി വരെ കർഫ്യൂ നീട്ടിയതായി അധികൃതർ അറിയിച്ചു. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. നാളെ കർഫ്യൂ പിൻവലിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് നീട്ടുകയായിരുന്നു.

Read Also: നിയമസഭാ തെരഞ്ഞെടുപ്പ്; പോണ്ടിച്ചേരിയിലും തമിഴ്‌നാട്ടിലും പുതുഭരണം

ജമ്മുകശ്മീരിലെ ശ്രീനഗർ, ബാരാമുള്ള, ബുദ്ഗാം, ജമ്മു മേഖലയിലാണ് കർഫ്യൂ. ലെഫ്.ഗവർണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ നടന്ന ഉന്നതലയോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുത്തത്.

കോവിഡ് കർഫ്യൂ എല്ലാ മുൻസിപ്പാലിറ്റികളിലും നഗരപ്രദേശങ്ങളിലെ വാർഡുകളിലും ബാധകമാണെന്നും ആകെ 20 ജില്ലകളിലാണ് കർഫ്യൂ ബാധകമായിട്ടുള്ളതെന്നും മനോജ് സിൻഹ അറിയിച്ചു. രാത്രി 8 മണി മുതൽ രാവിലെ 7 മണിവരെയാണ് രാത്രികാല കർഫ്യുവെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,832 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,79,915 ആയി ഉയർന്നു.

Read Also: ഉടമയുടെ മരണ ശേഷം വാഹനം നോമിനിയുടെ പേരിലേക്ക് മാറ്റാം; മോട്ടോർ വാഹന ചട്ടത്തിൽ ഭേദഗതി

shortlink

Related Articles

Post Your Comments

Related Articles


Back to top button