തൃശൂർ: ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വടക്കാഞ്ചേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി അനിൽ അക്കര. നിയമസഭയിലേക്കോ പാർലമെന്റ് രംഗത്തേക്കോ മത്സരിക്കാനില്ലെന്ന് അനിൽ അക്കര വ്യക്തമാക്കി.
Read Also: ബേപ്പൂരിൽ മുഹമ്മദ് റിയാസിന് ജയം; കോഴിക്കോട് വെന്നിക്കൊടി പാറിച്ച് എൽഡിഎഫ്
സ്വന്തം പഞ്ചായത്തിൽ പോലും പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെങ്കിലും ലൈഫ് മിഷൻ ആരോപണങ്ങളിൽ പിന്നോട്ടില്ല. ആരോപണങ്ങൾ ശരിയാണെന്ന് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വടക്കാഞ്ചേരിയിൽ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എൽഡിഎഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിള്ളിയാണ് വടക്കാഞ്ചേരി മണ്ഡലത്തിൽ വിജയിച്ചത്. അനിൽ അക്കരയെ 13,580 വോട്ടുകൾക്കാണ് സേവ്യർ ചിറ്റിലപ്പിള്ളി തോൽപ്പിച്ചത്.
Read Also: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പരാജയത്തിനു പിന്നിലെ കാരണങ്ങള്‍ ഇവ
പിണറായി സർക്കാരിനെതിരായ പ്രധാന ആരോപണങ്ങളിലൊന്നായ ലൈഫ് മിഷൻ പദ്ധതി ഏറെ ചർച്ചയായ മണ്ഡലമാണ് വടക്കാഞ്ചേരി. തൃശ്ശൂർ ജില്ലയിൽ യുഡിഎഫിന് ഉണ്ടായിരുന്ന ഏക സീറ്റായിരുന്നു വടക്കാഞ്ചേരി.
Read Also: തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ വിജയം സമ്മാനിച്ചതിന് മട്ടന്നൂരിന് നന്ദി അറിയിച്ച് കെ കെ ശൈലജ
Post Your Comments