
കോഴിക്കോട് : എക്സൈസ് റെയ്ഞ്ച് പാർട്ടിയും കോഴിക്കോട് എക്സൈസ് ഇൻറലിജെൻ്റ്സും സംയുക്തമായി നടത്തിയ റെയ്ഡിൽ കക്കയം മുപ്പതാം മൈലിൽ വച്ച് 900 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി പിടികൂടിയിരിക്കുന്നു. കോക്കല്ലൂർ തുരുത്യാട് ഭാഗത്ത് നടത്തിയ റെയ്ഡിൽ 80 ലിറ്റർ വാഷും കണ്ടെത്തുകയുണ്ടായി. പ്രതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അറിയിക്കുകയുണ്ടായി.
മദ്യശാലകൾ അടഞ്ഞുകിടക്കുന്നതിനാൽ വ്യാജമദ്യ നിർമ്മാണ സാധ്യത കണക്കിലെടുത്ത് പഴയ വ്യാജമദ്യ കേന്ദ്രങ്ങളിലും മറ്റും എക്സൈസ് പരിശോധന കർശനമാക്കിയിരിക്കുന്നു. റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ ബാബുരാജൻ.സി.കെ, ഐ.ബി. പ്രിവൻ്റീവ് ഓഫീസർ വി.പ്രജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ ശിവകുമാർ, നൈജീഷ്, രഘുനാഥ്, വിപിൻ, പ്രജീഷ് എന്നിവർ പങ്കെടുത്തു.
Post Your Comments