വാഷിങ്ടണ്‍ : ലോകത്ത് വാക്സിന് ക്ഷാമം അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ മൊഡേണ കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി ലോകാരോഗ്യസംഘടന. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച അനുമതി നല്‍കിയത്.
മൊഡേണയുടെ കോവിഡ് വാക്സിന് 94.1 ശതമാനം ഫലപ്രദമാണെന്ന് പരിശോധനകളില്‍ വ്യക്തമായതായി ലോകാരോഗ്യ സംഘടന പറഞ്ഞു. യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് 2020 ഡിസംബര്‍ 18ന് വാക്സിന് അംഗീകാരം നല്‍കിയിരുന്നു. 2020 ജനുവരി ആറിന് യുറോപ്യന്‍ യൂണിയനും വാക്സിന് അനുമതി നല്‍കി.
ഫൈസര്‍, ആസ്ട്ര സെനിക്ക, ജോണ്‍സണ്‍ & ജോണ്‍സണ്‍ തുടങ്ങിയ വാക്സിനുകള്‍ക്കാണ് ഇതിന് മുമ്പ് ലോകാരോഗ്യസംഘടന അനുമതി നല്‍കിയത്. ഇന്ത്യ വാക്സിന് കയറ്റുമതി നിര്‍ത്തിയതോടെ ക്ഷാമമുണ്ടാവുമെന്ന ആശങ്കയും മൊഡേണക്ക് അനുമതി നല്‍കാന്‍ ലോകാരോഗ്യസംഘടനയെ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. 2022നുള്ളില്‍ ഒരു ബില്യണ്‍ കോവിഡ് വാക്സിന് നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് മൊഡേണയുടെ അവകാശവാദം.
Post Your Comments