COVID 19KeralaLatest NewsNews

‘ഞങ്ങൾ തുറക്കുന്നത് ശ്മശാനങ്ങളാണ് അല്ലാതെ മരുന്നു ഷോപ്പുകളല്ല’; മേയർ ആര്യയുടെ പോസ്റ്റിനു ട്രോൾ മഴ

മേയർ അനൗചിത്യമായി പെരുമാറിയെന്ന് തന്നെയാണ് നേതൃത്വനിരയിലുള്ളവരും ചൂണ്ടിക്കാണിക്കുന്നത്.

ഊണ് തയ്യാ൪ എന്ന ബോർഡ് കാണാത്തവരില്ല, എന്നാൽ ശ്മശാനം തയ്യാർ എന്ന ബോർഡ് കണ്ടവരുണ്ടോ?- ട്രോളർമാരുടെ ഈ ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംഭവത്തിനു പിന്നിൽ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആര്യ രാജേന്ദ്രന്റെ ഒരു ഫേസ്‌ബുക്ക് പോസ്റ്റാണ്. കോവിഡ് വ്യാപനകാലത്ത് ഗ്യാസ് ശ്മശാനം തയ്യാറാണെന്ന് കാണിച്ച് മേയർ പോസ്റ്റിട്ടിരുന്നു. വിവാദമായപ്പോൾ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. എന്നിരുന്നാലും ഇത്തരമൊരു സാഹചര്യത്തിൽ മേയർ അനൗചിത്യമായി പെരുമാറിയെന്ന് തന്നെയാണ് നേതൃത്വനിരയിലുള്ളവരും ചൂണ്ടിക്കാണിക്കുന്നത്.

Also Read:വോട്ടെണ്ണലില്‍ ജാ​ഗ്രത പാലിക്കണം, തിരിമറികള്‍ നടക്കാന്‍ സാധ്യതയുണ്ട്; വിജയമുറപ്പിച്ച് രമേശ്‌ ചെന്നിത്തല

കോവിഡ് കേസുകൾ വർധിക്കുന്നതിന് പശ്ചാത്തലത്തിൽ തൈക്കാട് ശാന്തി കവാടത്തിലെ ആധുനിക ഗ്യാസ് ശ്മശാനം യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച്‌ പ്രവര്‍ത്തനം ആരംഭിക്കുന്നതായി മേയർ ഫേസ്‌ബുക്കിലൂടെ അറിയിച്ചു. എന്നാൽ ഇത് വൻ വിമർശനങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ വർധിക്കുകയാണെന്ന് മേയർക്ക് അറിയാമെന്നും അതിനുള്ള ഒരുക്കങ്ങളാണോ ഇതെന്നുമാണ് ചോദ്യങ്ങളുയർന്നത്.

ആര്യയ്‌ക്കെതിരെ ആരോഗ്യ പ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരും രംഗത്തെത്തിയിരുന്നു. കോവിഡ് കേസുകൾ വർധിക്കുന്ന ഈ സാഹചര്യത്തിൽ ആശങ്ക പടർത്തുന്ന തരത്തിലുള്ള ഇത്തരം പോസ്റ്റുകൾ ഒരു മേയർ സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് എങ്ങനെ ഇടാൻ സാധിക്കുന്നുവെന്ന് ചോദിക്കുന്നവരും ഉണ്ട്.

https://www.facebook.com/panickar.sreejith/posts/4048333995186645

shortlink

Related Articles

Post Your Comments

Related Articles


Back to top button