CricketNewsSports

കോവിഡ് വ്യാപനം; ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റാൻ സാധ്യത

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടത്താനിരുന്ന ടി20 ലോകകപ്പ് മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റാൻ ആലോചന. ഐപിഎൽ മത്സരത്തിൽ നിന്ന് വിദേശതാരങ്ങൾ പിൻവാങ്ങുന്ന സാഹചര്യത്തിലാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ വേദി മാറ്റാൻ ആലോചിക്കുന്നത്. നിലവിൽ ഐസിസി ഇന്ത്യയിലെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിവരികയാണ്.

ഒക്ടോബർ 18 മുതൽ നവംബർ 13 വരെയാണ് ഇന്ത്യയിൽ ടി20 ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഒമ്പത് വേദികളുടെ പട്ടിക കഴിഞ്ഞയാഴ്ച ഇന്ത്യൻ ക്രിക്കറ്റ് ഐസിസിയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനു പിറകെയാണ് കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് പ്രതിസന്ധി രൂക്ഷമായത്. ഇതോടെ ഐപിഎല്ലിൽ നിന്ന് വിദേശ ഇന്ത്യൻ പിന്മാറുകയും ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button