ഡൽഹി: കോവിഡ് രോഗികൾക്കായി ‘ഹലോ ഡോക്ടർ’ എന്ന പേരിൽ ഹെൽപ് ലെെൻ ആരംഭിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എ.ഐ.സി.സിയുടെ സംരംഭമാണ് ‘ഹലോ ഡോക്ടർ’ പദ്ധതി. ഈ സംരംഭത്തിൽ പങ്കു ചേരാൻ കൂടുതൽ ഡോക്ടർമാരോട് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.
പദ്ധതിയെക്കുറിച്ച് ട്വിറ്ററിലൂടെയാണ് രാഹുൽ അറിയിച്ചത്. കോവിഡ് ബാധിതർക്ക് ആരോഗ്യപരമായ സംശയനിവാരണങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി ‘ഹലോ ഡോക്ടർ’ സംവിധാനത്തെ ആശ്രയിക്കാം. ഇതിനായി +919983836838 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
മെഡിക്കല്‍ മേഖലയിലുള്ള പ്രൊഫഷണലുകളോടും കോവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഈ ഹെൽപ് ലെെനിന്റെ ഭാഗമാവാന്‍ രാഹുൽ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തിന് അനുകമ്പയും പിന്തുണയും പ്രതീക്ഷയും ആവശ്യമാണെന്നും, നിങ്ങളൊരു ഡോക്ടറാണെങ്കില്‍, ദയവായി ഹലോ ഡോക്ടറില്‍ രജിസ്റ്റര്‍ ചെയ്ത് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമാകാനും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
India needs to stand together and help our people.
We have launched ‘Hello Doctor’ a medical advisory helpline. Please call +919983836838 for medical advice.
Dear Dr’s & mental health professionals, we need your help. Please enroll on https://t.co/KbNzoy1PUa
— Rahul Gandhi (@RahulGandhi) May 1, 2021
Post Your Comments