തിരുവനന്തപുരം: കൊവിഡ്-19 വർധനവിനെ തുടർന്ന് ആർടി പിസിആർ നിരക്ക് കുറച്ച സർക്കാരിന്റെ ഉത്തരവിന് പുല്ലുവില കൽപ്പിച്ച് സ്വകാര്യ ലാബുകൾ. സർക്കാർ ഉത്തരവിനെതിരെ ലാബുകൾ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഉത്തരവ് ഇറങ്ങിയതിനു ശേഷവും സ്വകാര്യലാബുകൾ 1700 രൂപ തന്നെയാണ് ആളുകളിൽ നിന്നും വാങ്ങുന്നത്. ഇതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
Also Read:ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് തന്നെ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു
ആര്‍ടി പിസിആര്‍ പരിശോധനാ നിരക്ക് കുറച്ചതായുള്ള സർക്കാർ ഉത്തരവ് കിട്ടിയിട്ടില്ലെന്നും അത് കിട്ടുന്നത് വരെ നേരത്തെയുള്ള നിരക്ക് തന്നെയാകും ഈടാക്കുക എന്നായിരുന്നു കഴിഞ്ഞ ദിവസം ലാബുകൾ വ്യക്തമാക്കിയത്. എന്നാൽ ഉത്തരവ് ലഭിച്ച ശേഷവും ഇത് പാലിക്കാൻ ഇവർ തയ്യാറാകുന്നില്ല.
സ്വകാര്യ ലാബുകളിലെ കൊവിഡ്-19 ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ. ശൈലജ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Post Your Comments