Bikes & ScootersLatest NewsNewsAutomobile

ട്രയംഫ് ആരാധകരുടെ ശ്രദ്ധയ്ക്ക്; ഈ മോഡലുകളുടെ വില വർധിപ്പിച്ചു

പ്രീമിയം ബൈക്കുകളുടെ ശ്രേണിയിലെ പ്രമുഖ ബ്രിട്ടീഷ് കമ്പനിയായ ട്രയംഫ് തെരഞ്ഞെടുത്ത മോഡലുകൾക്ക് വില വർധിപ്പിച്ചതായി റിപ്പോർട്ട്. സ്ട്രീറ്റ് ട്രിപ്പിൾ R, റോക്കറ്റ് 3 R, റോക്കറ്റ് 3 GT എന്നീ മോഡലുകൾക്കാണ് വില വർധിപ്പിച്ചിരിക്കുന്നത്. പുതിയ സ്ട്രീറ്റ് ട്രിപ്പിളിന് 31,000 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

Also Read: ചെന്നൈയുടെ വിജയക്കുതിപ്പിന് തടയിടാന്‍ മുംബൈ; ഫിറോസ് ഷാ കോട്‌ലയില്‍ ഇന്ന് ധോണിയും രോഹിത്തും നേര്‍ക്കുനേര്‍

റോക്കറ്റ് 3 Rന് 85,000 രൂപയും GT വേരിയന്റിന് 1,05,000 രൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ സ്ട്രീറ്റ് ട്രിപ്പിൾ Rന് 9,15,000 രൂപയായി. റോക്കറ്റ് 3 Rന്റെ വില 19,35,000 രൂപയും റോക്കറ്റ് 3 GTയുടെ വില 19,95,000 രൂപയുമായും ഉയർന്നു.

ഇന്ത്യയിലെ സ്ട്രീറ്റ് ട്രിപ്പിൾ S മോഡലിന് പകരമായി 2020 ഓഗസ്റ്റിലാണ് ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ R വിപണിയിൽ എത്തിക്കുന്നത്. 2,458 സിസി എൻജിനാണ് റോക്കറ്റ് വേരിയെന്റുകൾക്ക് കരുത്തേകുന്നത്. ഒരു പ്രൊഡക്ഷൻ ബൈക്കിൽ അവതരിപ്പിക്കുന്ന ഏറ്റവും വലിയ ഡിസ്‌പ്ലേസ്‌മെന്റ് എഞ്ചിനാണെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.

shortlink

Related Articles

Post Your Comments

Related Articles


Back to top button