ന്യൂഡൽഹി : വ്യാവസായിക നൈട്രജൻ നിർമാണ യൂണിറ്റുകൾ മെഡിക്കൽ ഓക്സിജൻ പ്ലാന്റുകളാക്കാമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. ഇതിനായി 30 പ്ലാന്റുകൾ കണ്ടെത്തിയതായും ബോർഡ് അറിയച്ചു.
Read Also : കോവിഡ് വ്യാപനം : ആശുപത്രികളിൽ ഓക്‌സിജൻ കിടക്കകൾ സജ്ജീകരിച്ച് നാവിക സേന
ഇതിൽ ചില പ്ലാന്റുകൾ അടുത്തുള്ള ആശുപത്രിക്കടുത്തേക്ക് മാറ്റി സ്ഥാപിക്കാമെന്നും, ബാക്കിയുള്ളവ അതേ സ്ഥലത്തുതന്നെ ഓക്സിജൻ ഉത്പാദനത്തിനായി ഉപയോഗിക്കാമെന്നും ബോർഡ് വ്യക്തമാക്കി. ഓക്സിജൻ നിർമാണം നടത്താൻ കഴിയുന്ന നൈട്രജൻ പ്ലാന്റുകളെ കണ്ടെത്താനുള്ള കേന്ദ്ര സർക്കാർ നിർദേശത്തിന് പിന്നാലെയാണ് ഡാറ്റാ ബേസിൽ നിന്ന് മുപ്പത് പ്ലാന്റുകൾ കണ്ടെത്തിയിരിക്കുന്നത്.
Post Your Comments