ലണ്ടൻ: 12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിന്റെ അനുമതിക്കായി യൂറോപ്യൻ മെഡിസിൻ ഏജൻസിക്ക് അപേക്ഷ നൽകിയതായി വാക്സിൻ നിർമാതാക്കളായ ഫൈസറും ബയോൺടെകും വ്യക്തമാക്കി. അനുമതി ലഭിച്ചാൽ യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലെ കുട്ടികൾക്ക് വാക്സിൻ ലഭ്യമാകും.
Read Also : കോവിഡ് വ്യാപനം : മൊഡേണ വാക്സിൻ ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടനയുടെ അനുമതി
12 നും 15 നും ഇടയിൽ പ്രായമുള്ള 2,260 പേരുടെ ക്ലിനിക്കൽ ട്രയലിൽ നിന്നുള്ള പോസിറ്റീവ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് കമ്പനി അനുമതിയ്ക്കായി രംഗത്തെത്തിയത്. ഈ പ്രായക്കാരിൽ കോവിഡ് വൈറസിനെതിരേ വാക്സിൻ നൂറുശതമാനം ഫലപ്രാപ്തി ഉറപ്പാക്കുന്നുണ്ടെന്നാണ് പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നതെന്ന് മാർച്ചിൽ ഇരുകമ്പനികളും അറിയിച്ചിരുന്നു. സമാനമായ അപേക്ഷയുമായി കമ്പനി ഏപ്രിൽ ആദ്യമാസം അമേരിക്കയിലും അധികൃതരെ സമീപിച്ചിരുന്നു.
യൂറോപ്പിൽ ജൂണോടെ വാക്സിൻ വിതരണം ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബയോൺടെക് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.
Post Your Comments