പാറ്റ്ന : കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാറി പാറ്റ്നയിലെ മഹാവീര്‍ ക്ഷേത്ര ട്രസ്റ്റ്. കൊറോണ രോഗികളുടെ ചികിത്സയ്ക്കായി പുതിയ ആശുപത്രി ആരംഭിച്ചു. കങ്കഡ്ബാഗിലെ ഹാവീര്‍ ആരോഗ്യ സദനില്‍ 40 കിടക്കകളുള്ള ആശുപത്രിയാണ് ട്രസ്റ്റ് അധികൃതര്‍ സജ്ജീകരിച്ചിരിക്കുന്നത്.
Read Also : ചാന്ദ്‌നി ചൗക്കിലെ ഗുരുദ്വാരയില്‍ പ്രാര്‍ത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൊറോണ ആശുപത്രി ആരംഭിക്കാന്‍ ട്രസ്റ്റ് തീരുമാനിച്ചത്. കങ്കഡ്ബാദിന് പുറമേ ബെഗുസാരൈയില്‍ 25 കിടക്കകളുള്ള കൊറോണ ആശുപത്രി ആരംഭിക്കുന്നതിനുള്ള ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. തിങ്കളാഴ്ചയോടെ ആശുപത്രി പ്രവര്‍ത്തനമാരംഭിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി ആചാര്യ കിഷോര്‍ കുനാല്‍ പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ട്രസ്റ്റ് മേഖലയിലെ ആശുപത്രികള്‍ക്കും, കൊറോണ ചികിത്സാ കേന്ദ്രങ്ങള്‍ക്കും സൗജന്യമായി ഓക്സിജന്‍ നല്‍കിവരുകയാണ്. ഇതുവരെ 150 ഓളം ഓക്സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. ഇതിനെല്ലാം പുറമേ ആംബുലന്‍സ് സേവനവും ട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്.
Post Your Comments