മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് 63,282 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 802 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.
Also Read: ഡൽഹിയിൽ 18 മുതൽ 44 വയസുവരെയുളളവർക്കുള്ള വാക്സിനേഷൻ തിങ്കളാഴ്ച മുതൽ; അരവിന്ദ് കെജ്‌രിവാൾ
വീണ്ടും 60,000ത്തിന് മുകളില്‍ രോഗികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 6,63,758 ആയി ഉയര്‍ന്നു. 61,326 പേര്‍ പുതുതായി രോഗമുക്തി നേടിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഇതുവരെ 46,65,754 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 40,43,899 പേര്‍ ഹോം ക്വാറന്റൈനിലും 26,420 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലും കഴിയുന്നുണ്ട്.
സംസ്ഥാനത്ത് രോഗവ്യാപനം ശക്തമായി തുടരുന്ന മുംബൈയില്‍ 3,908 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. 90 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 5,900 പേരാണ് മുംബൈയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. മുംബൈയില്‍ മാത്രം 59,318 പേരാണ് ചികിത്സയിലുള്ളത്.
Post Your Comments