മുംബൈ : കോവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ മഹാരാഷ്ട്രയില്‍ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപെ. ജൂലായിലോ ഓഗസ്റ്റിലോ കോവിഡിന്റെ മൂന്നാം തരംഗം കൂടി മഹാരാഷ്ട്ര നേരിടേണ്ടി വരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായി വ്യാഴാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ രാജേഷ് ടോപെ പറഞ്ഞു.
അതേസമയം , ഇന്നലെ മഹാരാഷ്ട്രയിലെ പ്രതിദിനദിനരോഗികളുടെ എണ്ണം 66,159 ആയി ഉയരുകയും 771 പേര്‍ കോവിഡ് മൂലം മരിക്കുകയും ചെയ്തു. മേയ് മാസം അവസാനമാകുമ്പോഴേക്കും സംസ്ഥാനത്ത് കോവിഡ് മൂര്‍ധന്യാവസ്ഥയിലെത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ രോഗവ്യാപനത്തിന്റെ മൂന്നാം തരംഗമുണ്ടായാല്‍ സംസ്ഥാനസര്‍ക്കാരിന് അത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും.
Read Also : മാധ്യമപ്രവര്‍ത്തകൻ രോഹിത് സര്‍ദാനയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
മൂന്നാം തരംഗത്തെ നേരിടാന്‍ ഓക്‌സിജന്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാനുള്ള ശ്രമത്തിലാണ് സംസ്ഥാനമെന്ന് മന്ത്രി വ്യക്തമാക്കി. കോവിഡ് രോഗികളുടെ ചികിത്സക്കായി അടിയന്തരമായി ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഊന്നിപ്പറഞ്ഞതായി മന്ത്രി അറിയിച്ചു. മൂന്നാം തരംഗത്തില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകുന്ന കാര്യം ഒരു തരത്തിലും അനുവദനീയമല്ലെന്ന് ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി പറഞ്ഞതായും ടോപെ കൂട്ടിച്ചേര്‍ത്തു.
Post Your Comments