Latest NewsKeralaNews

കോവിഡ് വ്യാപനം; സംസ്ഥാനത്തെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണ്ണയം മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ മൂല്യ നിർണ്ണയം മാറ്റിവെച്ചു. കോവിഡ് വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മെയ് 5 ന് ആരംഭിക്കാനിരുന്ന തിയറി പരീക്ഷകളുടെ മൂല്യനിർണ്ണയമാണ് മാറ്റിവെച്ചത്.

Read Also: കോവിഡിനെതിരെയുള്ള പോരാട്ടത്തിന് ഇന്ത്യയ്ക്ക് പിന്തുണ; പ്രധാനമന്ത്രിയ്ക്ക് കത്തെഴുത്തി ചൈനീസ് പ്രസിഡന്റ്

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വിവിധ മേഖലകളിൽ നിന്ന് അദ്ധ്യാപകർക്ക് ഒരു കേന്ദ്രത്തിലെത്തി പോകാനുള്ള ബുദ്ധിമുട്ടു കണക്കിലെടുത്താണ് തീരുമാനം. കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എസ്.എസ്.എൽ.സി പ്രാക്ടിക്കൽ പരീക്ഷകളും കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു.

Read Also: കോവിഡ് ദുരന്തകാലത്തും പകൽക്കൊള്ള; സർക്കാർ ഉത്തരവിന് പുല്ലുവില, ആർടി പിസിആർ ഉത്തരവിനെതിരെ കോടതിയെ സമീപിക്കും

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 37,199 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 49 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചവരിൽ 330 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,587 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2169 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button