COVID 19Latest NewsNewsIndia

നാല് കിലോമീറ്റർ കോവിഡ് രോഗിയുമായി പോയതിന് ആംബുലൻസ് ചാർജ് പതിനായിരം രൂപ ; പ്രതിഷേധം ശക്തമാകുന്നു

ന്യൂഡൽഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജീവൻ രക്ഷിക്കാൻ പ്രവർത്തിക്കേണ്ട ആംബുലൻസ് ജനങ്ങളിൽ നിന്നും ഭീമമായ തുക ഈടാക്കുന്നു എന്ന് കാണിക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഡൽഹിയിലാണ് സംഭവം. 4 കിലോമീറ്റർ രോഗിയെ കൊണ്ട്‌പോയതിന് 10,000 രൂപയാണ് ചാർജ് ചെയ്തിരിക്കുന്നത്. ഐപിഎസ് ഉദ്യോഗസ്ഥനായ അരുൺ ബോത്രയാണ് ഇത് ട്വിറ്ററലൂടെ പങ്കുവെച്ചത്.

Read Also : അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ സംപ്രേക്ഷണം ചെയ്യില്ലെന്ന് ടൈംസ് നൗ

പിതംപുരയിൽ നിന്നും ഫോർട്ടിസ് ആശുപത്രിയിലെത്തിക്കാൻ ഡികെ ആംബുലൻസ് സർവ്വീസാണ് ഇത്തരം പകൽക്കൊള്ള നടത്തിയത്.’ലോകം നമ്മുടെ ധാർമ്മിക മൂല്യങ്ങൾ കാണുന്നുണ്ട്’ എന്ന കുറിപ്പോടെയാണ് ഐപിഎസ് ഉദ്യോഗസ്ഥൻ ഈ ചിത്രം പങ്കുവെച്ചത്. ഇത് പ്രചരിച്ചതോടെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button