കോവിഡ് വ്യാപനം ഇന്ത്യയിൽ രൂക്ഷമായി തുടരുകയാണ്. ഒരു സമ്പൂർണ്ണ ലോക്ക് ഡൗൺ കൊണ്ടല്ലാതെ ഇനി അതിനെ മറികടക്കാനാകില്ല.ലോക്ക് ഡൌണ്‍ ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് . എന്നാല്‍ അടുത്ത കുറച്ചാഴ്ചകള്‍ എങ്കിലും രാജ്യം പൂര്‍ണമായ ലോക്ക് ഡൗണിലേക്ക് പോയാല്‍ മാത്രമേ കൊവിഡിന്റെ അതിതീവ്രമായ ഈ രണ്ടാം വരവിനെ തടുത്തുനിര്‍ത്താന്‍ നമുക്കാവൂ എന്ന് സുപ്രസിദ്ധ അമേരിക്കന്‍ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോക്ടര്‍ ആന്റണി ഫൗച്ചി. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് ഡോ. ഫൗച്ചി ഈ അഭിപ്രായം രേഖപ്പെടുത്തിയത്. കൊവിഡ് സാഹചര്യം അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ അവസ്ഥയില്‍ അത് അടിയന്തര, ഇടക്കാല, ദീര്‍ഘകാല നടപടികള്‍ സത്വരമായി കൈക്കൊള്ളാന്‍ വേണ്ട സമയം രാജ്യത്തെ ആരോഗ്യ സംവിധാനത്തിന് നല്‍കും എന്നും അദ്ദേഹം പറഞ്ഞു.
ബൈഡന് അഡ്മിനിസ്ട്രേഷന്റെ ചീഫ് മെഡിക്കല്‍ അഡ്വൈസര്‍ ആണ് ഡോ. ഫൗച്ചി. ഇതിനു മുമ്ബുള്ള ഏഴു പ്രസിഡന്റുമാര്‍ക്കും ഉപദേശം നല്കിയ സുദീര്‍ഘകാലത്തെ പ്രവൃത്തി പരിചയവും അദ്ദേഹത്തിന് ആരോഗ്യ രംഗത്തുണ്ട്. ഇന്ത്യയുടെ ആരോഗ്യ സംവിധാനത്തിന് ഇപ്പോള്‍ ആവശ്യമുള്ളത് കാര്യക്ഷമമായ ഒരു കേന്ദ്രീകൃത നിയന്ത്രണ സമിതിയാണ് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തുടങ്ങുന്നത്. മരണാസന്നരായ അവരുടെ ഉറ്റ ബന്ധുക്കള്‍ക്ക് വേണ്ടി ഓക്സിജന്‍ സിലിണ്ടറുകള്‍ തേടി തെരുവില്‍ ജനങ്ങള്‍ പരിഭ്രാന്തരായി പരക്കം പായുന്ന കാഴ്ച സിഎന്‍എന്‍ വഴി താന്‍ കണ്ടു എന്നും, അത് സൂചിപ്പിക്കുന്നത് നിലവില്‍ കാര്യക്ഷമമായ ഒരു സമിതി നിലവില്‍ ഇല്ല എന്നാണ് എന്നും അദ്ദേഹം പറഞ്ഞു. ഓക്സിജന്‍ വിതരണവും, മരുന്നുകളും പിപിഇ കിറ്റുകളും വാക്സീനും അടക്കമുള്ള അവശ്യവസ്തുക്കളുടെ ലഭ്യതയും ഉറപ്പുവരുത്താന്‍ വേണ്ടി ലോകാരോഗ്യ സംഘടനയുടെയും മറ്റു ലോകരാഷ്ട്രങ്ങളുടെയും സഹായത്തോടെ ഒരു എമര്‍ജന്‍സി ഗ്രൂപ്പ് ഉണ്ടാക്കുകയാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
ചൈന പ്രതിസന്ധിയെ നേരിട്ടപ്പോള്‍ ചെയ്ത പോലെ താത്കാലിക എമര്‍ജന്‍സി യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നതിനെപ്പറ്റിയും ഇന്ത്യക്ക് ചിന്തിക്കാവുന്നതാണ് എന്ന് ഡോ. ഫൗച്ചി പറഞ്ഞു. ഈ യൂണിറ്റുകള്‍ വിദൂര സ്ഥലങ്ങളില്‍ ആശുപത്രികള്‍ പോലെ പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കാവുന്നതാണ്. കൊവിഡ് ബാധിതരായ ആയിരങ്ങള്‍ ചികിത്സിക്കാന്‍ ഇടമില്ലാതെ തെരുവില്‍ കഴിയുമ്ബോള്‍ അത്യാവശ്യമായി ചെയ്യാന്‍ പറ്റുന്ന ഒന്നാണ് ഇത്തരത്തിലുള്ള എം മൊബൈല്‍ യൂണിറ്റുകള്‍ എന്നും ഡോ. ഫൗച്ചി പറഞ്ഞു.
കൊവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ സൈനിക ദളങ്ങളെയും ഫലപ്രദമായി നിയോഗിക്കാവുന്നതാണ് എന്ന് ഡോ. ഫൗച്ചി അഭിപ്രായപ്പെട്ടു. വാക്സീന് വിതരണം, താത്കാലിക ആശുപത്രികളുടെ നിര്‍മാണം തുടങ്ങി പലതിലും സൈന്യം പ്രയോജനപ്പെടും. ഇതും ഒരു യുദ്ധമാണ്. വൈറസാണ് നമ്മുടെ ശത്രു. യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ വേണം നമ്മുടെ കൊവിഡ് പോരാട്ടങ്ങള്‍ മുന്നോട്ടു നീക്കാന്‍.
വാക്സിനേഷന് മറ്റൊരു പ്രധാന ലക്ഷ്യമാണ്. നിലവില്‍ ഇന്ത്യയിലെ രണ്ടു ശതമാനം പേര് മാത്രമാണ് വാക്സിന്റെ സംരക്ഷണം നേടിയിട്ടുള്ളൂ. രണ്ടു വാക്സിനും എടുത്തവരുടെ എണ്ണമാണിത്. ഏഴു ശതമാനം പേര് ഒരു വാക്സിനെങ്കിലും എടുത്തവരാണ്. അമേരിക്കയിലെതുമായി താരതമ്യം ചെയ്താല്‍, ഇത് വളരെ കുറവാണ്, ആശങ്കാജനകമാണ്. ഇന്ത്യ എത്രയും പെട്ടെന്ന് ശേഷിക്കുന്നവരെ കൂടി വാക്സിനേറ്റ് ചെയ്യേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ രണ്ടുവാക്സിനും എടുത്തവര്‍ നാല്പതു ശതമാനത്തോളമാണ്. ഒരു വാക്സിനെങ്കിലും എടുത്തവര്‍ 50 ശതമാനത്തോളം വരും.
ഈ ദുഷ്കരമായ സാഹചര്യത്തെ അതിജീവിക്കാന്‍ ഒത്തുചേര്‍ന്നു പരിശ്രമിക്കണം എന്നും ഇന്ത്യയിലെ ജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഇക്കാര്യത്തില്‍ മറ്റു ലോകരാജ്യങ്ങളും പരമാവധി ഇന്ത്യക്ക് വേണ്ട സഹായങ്ങള്‍ നല്‍കണം എന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. തികഞ്ഞ ഇച്ഛാശക്തിയോടെ പൊറുതിയാല്‍ ഈ ദുര്‍ഘട സന്ധിയും കടന്നുകിട്ടും എന്ന് ഡോ. ഫൗച്ചി പറഞ്ഞു. പണക്കാരനെന്നോ എന്നോ പാവപ്പെട്ടവനെന്നോ ഉള്ള ഭേദമില്ലാതെയാണ് കൊറോണ വൈറസിന് ബാധിക്കുന്നത് എന്നും, അമേരിക്ക പോലൊരു സമ്ബന്ന രാജ്യത്തില്‍ കൊവിഡ് നടത്തിയ സംഹാരതാണ്ഡവം അതിനു തെളിവാണ് എന്നും ഡോ. ഫൗച്ചി പറഞ്ഞു.
Post Your Comments