കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനൊപ്പം ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട മൂന്ന് ടിപ്‌സ് പങ്കുവയ്ക്കുകയാണ് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ.
1 . വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞാല്‍ വെള്ളം കുടിക്കുന്ന കാര്യത്തില്‍ പിശുക്ക് വേണ്ട. കാരണം ശരീരത്തിലെ നിര്‍ജലീകരണം വാക്‌സിന്‍ കുത്തിവെക്കപ്പെട്ട ഭാഗത്ത് വേദനയും അസ്വസ്ഥതയും അനുഭവപ്പെടാന്‍ ഇടയാക്കം. വെള്ളം മാത്രമല്ല പച്ചക്കറി ജ്യൂസുകള്‍, പഴങ്ങളുടെ ജ്യൂസുകള്‍, ജലാംശം കൂടുതലടങ്ങിയ പഴങ്ങള്‍ എന്നിവയെല്ലാം നന്നായി കഴിക്കണം.
2 . വാക്‌സിന്‍ എടുക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പും എടുത്ത് ഒന്നോ രണ്ടോ ദിവസത്തേക്കും മദ്യപാനം വേണ്ട. ദീര്‍ഘമായ സമയത്തേക്ക് മദ്യപിക്കാതിരിക്കാന്‍ സാധിക്കുമെങ്കില്‍ അത് ഏറ്റവും ഉത്തമം. ഈ ദിവസങ്ങളില്‍ നിര്‍ബന്ധമായും വേണ്ട എന്നതാണ് നിര്‍ദേശം.
3 . വാക്‌സിനേഷന് മുമ്പും ശേഷം രാത്രിയിലെ ഉറക്കം ശ്രദ്ധിക്കുക. നന്നായി ഉറങ്ങിയെങ്കില്‍ മാത്രമേ പ്രതിരോധ വ്യവസ്ഥ രോഗങ്ങളോട് പോരാടാന്‍ സജ്ജമാകൂ. ഒറ്റ രാത്രിയിലെ ഉറക്കം മോശമായാല്‍ തന്നെ പ്രതിരോധ ശേഷി എഴുപത് ശതമാനത്തോളം ഫലപ്രദമല്ലാതെ വരാന്‍ സാധ്യതയുണ്ടെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്.
Post Your Comments