Latest NewsNewsIndia

കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ മാതൃകാപരമായി അനുസരിക്കണം; സംസ്ഥാനങ്ങളിലെ പാർട്ടി ഭാരവാഹികളോടെ ബിജെപി

ന്യൂഡൽഹി : നിയമസഭ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ എല്ലാ സംസ്ഥാനത്തെ പാർട്ടി ഭാരവാഹികൾക്ക് കൃത്യമായ നിർദ്ദേശവുമായി ബിജെപി ദേശീയ ഘടകം. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമാണ് മെയ് രണ്ടിന് ഫലപ്രഖ്യാപനം നടക്കുന്നത്.

സുപ്രീംകോടതി നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിരിക്കുന്ന നിർദ്ദേശങ്ങൾക്കൊപ്പം സംസ്ഥാന തലത്തിലെ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ മാതൃകാപരമായി അനുസരിക്കണമെന്നും വിജയാഹ്ലാദങ്ങൾ പാടില്ലെന്നുമുള്ള നിർദ്ദേശമാണ് പാർട്ടി ഭാരവാഹികൾക്ക് ബിജെപി നൽകിയിരിക്കുന്നത്.

Read Also  :  ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് നേട്ടം; കോവിഡ് വ്യാപനത്തിനിടയിലും നിർണായക നേട്ടം കരസ്ഥമാക്കി ഇന്ത്യ

വാർഡ് തലത്തിൽ പോലും യാതൊരു വിധ പ്രകടനങ്ങളോ വിജയാഹ്ലാദങ്ങൾ നടത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും ബിജെപി ദേശീയ അധ്യക്ഷൻ ജെ പി.നദ്ദ പറഞ്ഞു. ‘ഇന്ത്യ കടുത്ത കോവിഡ് ബാധയിലാണ്. ലക്ഷക്കണക്കിന് ആളുകൾക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ യുദ്ധകാല സേവനമാണ് നടത്തുന്നത്. കോവിഡിന്റെ രണ്ടാം വരവിനെ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് നമുക്ക് തോൽപ്പിക്കാമെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button