KeralaLatest NewsNews

തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും ; പൊതുഭരണ വകുപ്പിന് നിർദ്ദേശങ്ങൾ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുൻപേ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് വിജയിക്കുകയാണെങ്കിൽ തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടത്താൻ പൊതുഭരണ വകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകി. കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടടുത്ത ദിവസം തന്നെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയത്.

Read Also : കോവിഡ് വ്യാപനം : രാജ്യത്ത് പ്രതിദിന രോ​ഗികളുടെ എണ്ണം നാല് ലക്ഷം കടന്നു

രാജ്ഭവനിൽ ലളിതമായ ചടങ്ങായിരിക്കും സംഘടിപ്പിക്കുക. മുഖ്യമന്ത്രി മാത്രമോ അല്ലെങ്കിൽ മുഖ്യമന്ത്രിയോ ഘടകക്ഷികളിലെ രണ്ടോ മൂന്നുപേരോ ആകും സത്യപ്രതിജ്ഞ ചെയ്യുക. ഈ ആഴ്ച ആദ്യം തന്നെ ഇത്തമൊരു നിർദേശം പൊതുഭരണവകുപ്പിന് ലഭിച്ചിരുന്നുവെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും തുടർ ഭരണം ലഭിക്കുമെന്ന ആത്മവിശ്വാസം തുടക്കം മുതലേ പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം വന്ന എക്സിറ്റ് പോൾ ഫലങ്ങൾ ആത്മവിശ്വാസം വീണ്ടും വർധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊട്ടടുത്ത ദിവസം തന്നെ ലളിതമായി സത്യപ്രതിജ്ഞാ ചടങ്ങ് നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയതെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button